പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; അഞ്ച് അഞ്ചു പേര് അറസ്റ്റിൽ

കർണാടക: ഗോവയിലെ ഒരു കാസിനോയിൽ നിന്ന് 50 ലക്ഷം രൂപ നേടിയ ഒരാളിൽ നിന്ന് പണം തട്ടിയെടുക്കാൻ വേണ്ടി കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലുള്ള ക്രിമിനലുകൾ അദ്ദേഹത്തിന്റെ ഏഴ് വയസ്സുള്ള മരുമകളെ തട്ടിക്കൊണ്ടുപോയി. ഒക്ടോബർ 27 നാണ് രേഷ്മയെ (പേര് മാറ്റി) തട്ടിക്കൊണ്ടുപോയത്. രേഷ്മയുടെ അമ്മാവൻ സുരേഷ് ബി (പേര് മാറ്റി) ഗോവയിലെ ഒരു കാസിനോയിൽ നിന്ന് 50 ലക്ഷം രൂപ നേടിയതായും, അയൽ സംസ്ഥാനത്തിലേക്കുള്ള യാത്രയ്ക്കിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബീരപ്പ ഈ തുക തട്ടിയെടുക്കാൻ പദ്ധതിയിട്ടതായുമാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചത്.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

കാബ് ഡ്രൈവർമാരായി ജോലി ചെയ്തിരുന്ന ബീരപ്പ, പ്രഫുല്ല, ഈരണ്ണ, വിശ്വനാഥ്, കൃഷ്ണ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഒക്‌ടോബർ 27 ന് രാത്രി 7 മണിക്ക് ട്യൂഷൻ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ അമ്മ തിരച്ചിൽ ആരംഭിച്ചതോടെ സുരേഷിന്റെ ഫോണിലേക്ക് ഒന്നിലധികം സിം കാർഡുകൾ ഉപയോഗിച്ചു പ്രതികളുടെ മോചനദ്രവ്യ കോളുകൾ വരാൻ തുടങ്ങി.

പ്രാദേശിക സിം കാർഡ് ഡീലറിൽ നിന്നാണ് സിം കാർഡുകൾ വാങ്ങിയതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇടപാടുകാരനെ ചോദ്യം ചെയ്തപ്പോൾ പ്രതികളെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞു. തുടർന്ന്, ഒക്ടോബർ 29 ന് കുട്ടിയെ വിട്ടുനൽകാൻ ബാഗൽകോട്ടിലെ ഒരു പാർക്കിന് സമീപം മോചനദ്രവ്യം വാങ്ങാൻ വന്ന പ്രതികൾക്ക് പോലീസ് കെണിയൊരുക്കുകയായിരുന്നു. ബീരപ്പ, പ്രഫുല്ല, കൃഷ്ണ, ഈരണ്ണ എന്നിവരെ അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന മറ്റൊരു കൂട്ടാളി വിശ്വനാഥിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

തട്ടിക്കൊണ്ടുപോകൽ നടന്ന് 18 മണിക്കൂറിനുള്ളിൽ പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് ബാഗൽകോട്ട് ജില്ലാ പോലീസ് സൂപ്രണ്ട് ലോകേഷ് ബി ജഗലാസർ പറഞ്ഞു. കേസ് അന്വേഷിച്ച പോലീസ് സംഘത്തിന് 25,000 രൂപ പാരിതോഷികം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts