ബെംഗളൂരു : ഒൻപത് കിലോമീറ്റർ നീളമുള്ള ത്രിവർണ പതാക ഉയർത്തി ലോക റെക്കോർഡ് സൃഷ്ടിക്കാൻ തയ്യാറെടുത്ത് 50,000 പേർ. കർണാടകയിലെ ഹുബ്ബള്ളിയിലെ ചെറിയ താലൂക്കിൽ 50,000-ത്തിലധികം ആളുകൾ ഒമ്പത് കിലോമീറ്റർ നീളവും ഒമ്പത് അടി വീതിയുമുള്ള ത്രിവർണ പതാക ഉയർത്തും. നാളെ രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ലോക റെക്കോർഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഇവർ. ജീവകാരുണ്യ പ്രവർത്തകനും സന്തോഷ് ലാഡ് ഫൗണ്ടേഷൻ പ്രസിഡന്റുമായ മുൻ കോൺഗ്രസ് എംഎൽഎ സന്തോഷ് ലാഡിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2021 ഓഗസ്റ്റ് 15ന്, സന്തോഷ് ലാഡ് ഫൗണ്ടേഷൻ…
Read More