ബെംഗളൂരു : ലോക പ്രശസ്തമായ മൈസൂരു ദസറ ആഘോഷങ്ങളുടെ ഉൽഘാടനം മുൻ കർണാടക മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും മഹാരാഷ്ട്ര ഗവർണറുമെല്ലാമായിരുന്ന എസ്.എം.കൃഷ്ണ നടത്തും. ഒക്ടോബർ 7 ന് ചാമുണ്ഡി മലയിൽ നടക്കുന്ന ചടങ്ങോടെയാണ് മൈസൂരു ദസറയുടെ ഈ വർഷത്തെ ആഘോഷങ്ങളുടെ ആരംഭം. ആഘോഷം 10 ദിവസം നീണ്ടു നിൽക്കും. പരിപാടിയുടെ ഉൽഘാടനത്തിന് ക്ഷണിക്കുന്നതിനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കൃഷ്ണയുടെ വസതിയിൽ എത്തി. പഴയ മൈസൂരു മേഖലയുടെ വികസനത്തിനായി നിരവധി പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് കൃഷ്ണ നടത്തിയത്, മുതിർന്ന രാഷ്ട്രീയ നേതാവ് എന്ന നിലക്കാണ് അദ്ദേഹത്തെ…
Read More