കുരങ്ങുപനി: കർണാടക ജാഗ്രതയിൽ

ബെംഗളൂരു: അയൽ സംസ്ഥാനമായ കേരളത്തിൽ ആദ്യമായി കുരങ്ങുപനി കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് അതീവജാഗ്രത തുടരുകയാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ. കേരളവുമായുള്ള കർണാടക അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. കർണാടകയിൽ ഇതുവരെ കുരങ്ങുപനി ബാധിച്ചിട്ടില്ലെന്ന് ബിബിഎംപി ഹെൽത്ത് കമ്മീഷണർ ഡി രൺദീപ് സ്ഥിരീകരിച്ചു. യുഎഇയിൽ രോഗം ബാധിച്ച് കേരളത്തിലേക്ക് പോയ ഒരു യുവാവിനാണ് കേരളത്തിൽ രോഗം ബാധിച്ചത്. കർണാടകയിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ ക്വാറന്റൈൻ ചെയ്യാൻ ഐസൊലേഷൻ ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. സാങ്കേതിക ഉപദേശക…

Read More

കേരളത്തിൽ ആദ്യ കുരങ്ങുപനി സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുപനി രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് കുരങ്ങുപനിയുടെ (മങ്കിപോക്‌സ്) ലക്ഷണങ്ങള്‍ കണ്ടതോടെ ഇദ്ദേഹത്തെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇയാള്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 35 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.

Read More

കേരളത്തിൽ കുരങ്ങുപനിയെന്ന് സംശയം! പരിശോധനാ ഫലം വൈകിട്ടോടെ എന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ കുരങ്ങുപനിയെന്ന് സംശയം. നാല് ദിവസം മുൻപ് യുഎഇയിൽ നിന്നും കേരളത്തിലേക്ക് എത്തിയ ഒരു ആൾക്കാണ് കുരങ്ങുപനി ബാധ സംശയിക്കുന്നത്. ഇയാളിൽ നിന്ന് ശേഖരിച്ച സാംപിൾ പുണെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വൈകിട്ട് പരിശോധനാഫലം ലഭിച്ചശേഷമേ ഇക്കാര്യം സ്ഥരീകരിക്കാനാകൂവെന്ന് മന്ത്രി അറിയിച്ചു. യുഎഇയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് കുരങ്ങുപനി ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. പനിയും വസൂരിക്ക് സമാനമായ കുരുക്കളും ആണ് കുരങ്ങുപനിയുടെ പ്രധാനം ലക്ഷണം. നിലവിൽ വിദേശത്ത് നിന്നും വന്നയാൾക്ക് ഈ ലക്ഷണങ്ങളുണ്ട്. ഇയാൾക്ക് കൂടുതൽ ആളുകളുമായി…

Read More
Click Here to Follow Us