ബെംഗളൂരു: സംസ്ഥാനത്തുനിന്നും രാജ്യത്തുനിന്നും മലമ്പനി തുടച്ചുനീക്കുന്നതിന് പൂർണ പിന്തുണ നൽകുമെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു.നിരന്തര നിരീക്ഷണവും പരിശോധനയും ബോധവൽക്കരണവും കൊണ്ട് രോഗബാധിതരുടെ എണ്ണം കുറഞ്ഞതായി ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ശിൽപശാലയിൽ പറഞ്ഞു. 2025 ഓടെ ലക്ഷ്യം കൈവരിക്കുന്നതിന് സർക്കാർ പരിപാടികൾക്ക് പുറമെ എൻജിഒകളുടെയും പൊതുജനങ്ങളുടെയും സഹായം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണ കന്നഡ, ഉഡുപ്പി തുടങ്ങിയ മലേറിയ കേസുകളുടെ വർദ്ധനവ് കാണുമ്പോൾ അവബോധം സൃഷ്ടിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. കേസുകളില്ലാത്ത പ്രദേശങ്ങളിൽ പോലും കൃത്യമായ ജാഗ്രത ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020-ൽ രാജ്യത്തുടനീളം 1,86,532 മലേറിയ…
Read MoreTag: Minister k sudakar
‘ആധുനിക സ്ത്രീകൾ’ പരാമർശത്തിൽ മന്ത്രി സുധാകറിനെ അനുകൂലിച്ച് ബിജെപി നാഷ്ണൽ ജനറൽ സെക്രട്ടറി സിടി രവി.
ബെംഗളൂരു: സംസ്ഥാന ആരോഗ്യ മന്ത്രി കെ സുധാകർ സ്ത്രീകളെക്കുറിച്ചു നടത്തിയ പരാമർശങ്ങളെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി ന്യായീകരിച്ചു. “ആധുനിക ഇന്ത്യൻ സ്ത്രീകൾ” അവിവാഹിതരായിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രസവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഉള്ള സുധാകറിന്റെ പരാമർശങ്ങൾ “എല്ലാ ഇന്ത്യൻ സ്ത്രീകളെയും” കുറിച്ചല്ലെന്നും എന്നാൽ “ഐടിയിൽ ജോലി ചെയ്യുന്നസ്ത്രീകളും മറ്റ് ചില വിദ്യാസമ്പന്നരായ സ്ത്രീകളും അത്തരം ചിന്താഗതിക്കാരാണെന്നും” സിടി രവി പറഞ്ഞു. വിമർശനങ്ങൾ ഏറ്റ് വാങ്ങിയ സുധാകറിന്റെ പരാമർശങ്ങളെക്കുറിച്ച് ചോദിച്ച വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയാണ് സിടി രവി അഭിപ്രായം പറഞ്ഞത്. പടിഞ്ഞാറൻ സ്വാധീനം വർദ്ധിച്ചതും അണു കുടുംബങ്ങൾ…
Read Moreതനിക്കും ഒരു മകളുണ്ട്;’ആധുനിക സ്ത്രീകൾ’പരാമർശത്തിൽ വിശദീകരണം നൽകി ആരോഗ്യ മന്ത്രി.
ബെംഗളൂരു: ഒക്ടോബർ 10 ന് ലോക മാനസികാരോഗ്യ ദിനത്തിൽ ആരോഗ്യ മന്ത്രി കെ സുധാകർ നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ഒരു ഭാഗം ഇന്റർനെറ്റിൽ പ്രചരിക്കുകയും ചില വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ(നിംഹാൻസ്) സംസാരിക്കവെയാണ് “ആധുനിക സ്ത്രീകൾ” അവിവാഹിതരായി തുടരാൻ ആഗ്രഹിക്കുന്നു എന്നും അവർ വിവാഹം കഴിച്ചാലും കുട്ടികൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല എന്നുമുള്ള പരാമർശങ്ങൾ മന്ത്രി സുധാകർ നടത്തിയത്. ഈ ദിവസങ്ങളിൽ ആളുകൾ മുത്തശ്ശിമാർക്കോ മാതാപിതാക്കള്‍ക്കൊ ഒപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടുകുടുംബങ്ങളുടെ തകർച്ചയാണ് ഇന്ന് ആളുകൾക്കിടയിൽ സമ്മർദ്ദം വർദ്ധിക്കുന്നതിനു കാരണമെന്നും അദ്ദേഹം…
Read More