കോഴിക്കോട്: ആസ്റ്റർ മിംസിൽ ഒമ്പത് മാസം പ്രായമായ കുഞ്ഞിന്റെ അന്നനാളത്തിൽനിന്നും ഏഴ് സെന്റിമീറ്റർ വലുപ്പമുള്ള പ്ലാസ്റ്റിക് കളിപ്പാട്ടം നീക്കംചെയ്തു. കോഴിക്കോട് സ്വദേശിയായ കുഞ്ഞിന്റെ അന്നനാളത്തിൽ നിന്നുമാണ് ‘കിലുക്കം’ നീക്കംചെയ്തത്. കളിച്ചുകൊണ്ടിരിക്കെ കളിപ്പാട്ടം കാണാതെ വന്നതിനെ തുടർന്നുള്ള പരിശോധനയിലാണ് കുട്ടി ചുമക്കുകയും മറ്റ് അപായസൂചനകൾ കാണിക്കുകയും ചെയ്തത്. ഇതോടെ കളിപ്പാട്ടം ഉള്ളിൽ പോയെന്ന് മനസിലായി. ഇത് എടുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പെട്ടന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ എത്തിച്ചത്. കളിപ്പാട്ടത്തിൽ ദ്വാരം ഉണ്ടായിരുന്നതിനാൽ ശ്വാസം തടസപ്പെട്ടില്ല. ഇത് വലിയൊരു അപകടം ഒഴിവാക്കി.കുട്ടിയെ എമർജൻസി വിഭാഗത്തിൽ…
Read More