ബെംഗളൂരു: ചൊവ്വാഴ്ച ഈദുൽ ഫിത്തർ ആഘോഷത്തിനിടെ മുസ്ലീം സമുദായത്തിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒരേ കുടുംബത്തിൽപ്പെട്ട മുഹമ്മദ് കൈസറിന്റെയും നസീർ ഷെരീഫിന്റെയും അനുയായികൾ തമ്മിലാണ് സംഘർഷമുണ്ടായത്. ഗ്രൂപ്പുകൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായും അടിക്കടി വഴക്കുകൾ പതിവായിരുന്നുവെന്നും വൃത്തങ്ങൾ പറയുന്നു. ചൊവ്വാഴ്ച പെരുന്നാളിന്റെ ഭാഗമായി ആശംസകൾ കൈമാറുന്നതിനിടെയാണ് സംഘർഷമുണ്ടായത്. വെട്ടുകത്തികളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചാണ് എതിരാളികൾ പരസ്പരം ആക്രമിച്ചത്. സ്ഥലത്തെത്തിയ പോലീസ് നേരിയ ചൂരൽ പ്രയോഗം നടത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റ ഏതാനും പേരെ ആശുപത്രിയിലേക്ക് മാറ്റി.
Read More