ബെംഗളൂരു: മംഗളൂരുവിലെ സ്റ്റേറ്റ് ബാങ്ക് പരിസരത്തുള്ള സർവീസ് ബസ് സ്റ്റാൻഡിന് 4.2 കോടി രൂപ ചെലവിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടക്കുന്നതോടെ പുതിയ രൂപഭാവം കൈവരുന്നു. മംഗളൂരു സിറ്റി കോർപ്പറേഷൻ (എംസിസി), മംഗളൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ), മംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് എന്നിവയിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തികൾ നടക്കുന്നത്. പതിറ്റാണ്ടുകൾക്കുമുമ്പ് പ്രൈവറ്റ് ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചതാണെങ്കിലും ഇത്രയും വർഷമായിട്ടും മുഖം മിനുക്കിയിട്ടില്ല. യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാൻ ഷെൽറ്ററുകളുണ്ടെങ്കിലും ഷെൽറ്ററിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ച് ബസ് കാത്തുനിൽക്കുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ടി അനുഭവപ്പെട്ടിരുന്നു,…
Read More