ബെംഗളൂരു: ദീര്‍ഘകാലമായി കൂടെയുണ്ടായിരുന്ന മാനേജറെ പുറത്താക്കി തെന്നിന്ത്യൻ ചലച്ചിത്രതാരം രശ്മിക മന്ദാന. ലക്ഷങ്ങള്‍ തട്ടിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ നടി ഇതുവരെ തയാറായിട്ടില്ല. കരിയറിന്റെ തുടക്കംതൊട്ടേ രശ്മികയ്ക്കൊപ്പമുണ്ടായിരുന്നയാളാണ് തട്ടിപ്പ് നടത്തിയ മാനേജറെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 80 ലക്ഷം രൂപയോളമാണ് ഇയാള്‍ നടിയില്‍ നിന്ന് തട്ടിയത്. സംഭവം വിവാദമാക്കാനും ചര്‍ച്ചയാക്കാനും നടി താല്പര്യപ്പെടാത്തതിനാല് മാനേജറെ രഹസ്യമായി പിരിച്ചുവിട്ടിരിക്കുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. തട്ടിപ്പിനെക്കുറിച്ചുള്ള വിശദവിവരങ്ങളും പുറത്തുവന്നിട്ടില്ല.
Read More