കണ്ണൂർ : ബിസിനസ് നടത്താനുള്ള തുണികൾ എന്ന വ്യാജേന ബെംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസിൽ നാട്ടിലേക്ക് എത്തിക്കുന്നത് കോടികൾ വില വരുന്ന ലഹരി വസ്തുക്കൾ. 2 കിലോയോളം എംഡി എംഎ യും 7.5 ഗ്രാം ഓപ്പിയം, 67 ഗ്രാം ബ്രൗൺ ഷുഗർ എന്നിവയാണ് കണ്ണൂരിലെ ദാമ്പതികളിൽ നിന്നും പിടിച്ചെടുത്തത്. ഒരു കോടിക്ക് മുകളില്‍ വിലവരുന്ന മയക്കുമരുന്നുകള്‍ ആണ് ഇവയെന്ന് പോലീസ് പറയുന്നു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ക്വാളിറ്റി പരിശോധന നടത്തിയാല്‍ ഇതിന്റെ വില ഇനിയും കൂടാനാണ് സാധ്യത. അഫ്സല്‍ , ഭാര്യ ബള്‍ക്കീസ് എന്നിവരാണ് പിടിയിലായത്.…
Read More