ശ്രുതി ലക്ഷ്മി ബിഗ് ബോസിൽ നിന്നും ക്വിറ്റ് ചെയ്യാൻ ഒരുങ്ങുന്നു?കാരണം തിരഞ്ഞ് പ്രേക്ഷകർ 

ബിഗ് ബോസ് താരം ശ്രുതി ലക്ഷ്മി ബിഗ് ബോസ് വീട്ടില്‍ നിന്നും ക്വിറ്റ് ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എവിക്ഷനോ ആരോഗ്യപ്രശ്‌നമോ ഒന്നുമല്ല. മറിച്ച് ഒരു സന്തോഷ വാര്‍ത്തയാണ് അതിന് പിന്നിലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബിഗ് ബോസ് താരങ്ങളില്‍ ഒരാള്‍ ഗര്‍ഭിണിയാണെന്നും അധികം വൈകാതെ ഈ താരം ഷോയില്‍ നിന്നും സ്വയം പിന്മാറിയേക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. ശ്രുതിയും റനീഷയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ നിന്നും തുടങ്ങിയതാണ് സോഷ്യല്‍ മീഡിയയിലെ ഈ ചര്‍ച്ചകള്‍. അങ്ങനെയാണെങ്കില്‍ ചേച്ചി ക്വിറ്റ് ചെയ്യുമോ എന്നാണ് റെനീഷ ശ്രുതിയോട്…

Read More

കന്നഡ താരം സമ്പത്ത് ജെ റാം മരിച്ച നിലയിൽ 

ബെംഗളൂരു:കന്നഡ ടെലിവിഷൻ നടൻ സമ്പത്ത് ജെ റാം ആത്മഹത്യ ചെയ്ത നിലയിൽ.നെലമംഗലയ്ക്കടുത്തുള്ള വീട്ടിൽ ആണ് താരത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അഗ്നിസാക്ഷി, ശ്രീ ബാലാജി, ഫോട്ടോ സ്റ്റുഡിയോ തുടങ്ങിയ സിനിമകളിലും ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്. വേണ്ടത്ര അവസരങ്ങൾ ഇല്ലാതിരുന്നതിനാൽ നടൻ ആശങ്കയിൽ ആയിരുന്നില്ലെന്ന് നടനുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.

Read More

385 ക്രിമിനൽ കേസുകളും വിദ്വേഷ പ്രസംഗ കേസുകളും സർക്കാർ റദ്ദാക്കി

ബെംഗളൂരു: സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാനത്തെ പ്രമുഖ കേസുകളെല്ലാം റദ്ദാക്കി ബിജെപി സര്‍ക്കാര്‍. 385 ക്രിമിനല്‍ കേസുകളാണ് സര്‍ക്കാര്‍ ഒഴിവാക്കുന്നത്. ഇതില്‍ 182 കേസുകള്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരിലെടുത്തതാണ്. ഗോരക്ഷകര്‍ ആക്രമിച്ച കേസുകള്‍, വര്‍ഗീയ കലാപ കേസുകള്‍, എന്നിവയും ഇതില്‍ വരും. അതേസമയം ആയിരത്തിലധികം ആളുകള്‍ക്ക് ഈ നീക്കം കൊണ്ട് ഗുണം ലഭിക്കും. വിവരാവകാശ രേഖ പ്രകാരം ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്.385 ക്രിമിനല്‍ കേസുകളില്‍ നടപടിയെടുക്കുന്നതില്‍ നിര്‍ത്താന്‍ 2020 ഫെബ്രുവരിക്കും 2023 ഫെബ്രുവരിക്കും ഇടയിലുള്ള കാലയളവിലാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതില്‍…

Read More

രാജസ്ഥാൻ റോയൽസിന് വിജയ ലക്ഷ്യം 190 റൺസ്

ബെംഗളൂരു: ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് 190 റൺസ് വിജയലക്ഷ്യം. 77 റൺസ് എടുത്ത ഗ്ലെൻ മാക്‌സ്‌വെല്ലും 62 റൺസ് എടുത്ത ഫാഫ് ഡുപ്ലസിയുമാണ് റൺ വേട്ടക്കാർ. റോയൽസിന് വേണ്ടി ട്രെൻഡ് ബോൾട്ടും സന്ദീപ് ശർമ്മയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ടോസ് നേടിയ റോയൽസ് നായകൻ ബെഗളൂരുവിനെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. ആദ്യ പന്തിൽ തന്നെ വിരാട് കോഹ്‌ലിയെ പുറത്താക്കി ട്രെൻഡ് ബോൾട്ട് മിന്നും തുടക്കമാണ് നൽകിയത്. മൂന്നാം ഓവറിൽ ഷഹബാസ് അഹമ്മദിനെ കൂടെ കൂടാരം കയറ്റി ബോൾട്ട് ആർസിബിയെ…

Read More

പ്രധാനമന്ത്രിയെ അപായപ്പെടുത്തുമെന്ന് കത്ത് സേവ്യർ അറസ്റ്റിൽ

കൊച്ചി: പ്രധാനമന്ത്രിയെ അപായപ്പെടുത്തുമെന്ന് ബി ജെ പി ഓഫീസിലേക്ക് ഭീഷണിപ്പെടുത്തിയത് എറണാകുളം കത്രിക്കടവ് സ്വദേശി സേവ്യർ തന്നെയെന്ന് വ്യക്തമായി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ജോണിയുടെ പേരിൽ കഥ എഴുതുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൈയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷം അറസ്റ്റ് ചെയ്തത്. കത്തിന് പിന്നിൽ സേവ്യറാണെന്ന് ജോണി ആരോപിച്ചിരുന്നു. സേവ്യർ ആരോപണം നിഷേധിക്കുകയും ചെയ്തു. തന്നോടുള്ള വിരോധം തീർക്കാൻ സേവ്യർ ചെയ്തതാകാം എന്നാണ് ജോണി പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് സേവ്യറാണ് പ്രതിയെന്ന് കണ്ടെത്തി. തിങ്കളാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി…

Read More

2 ദിവസത്തെ പ്രചാരണ പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും 

ബെംഗളൂരു: രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കും. ഹുബ്ബള്ളിയില്‍ രാവിലെ പത്തരയോടെ എത്തുന്ന രാഹുല്‍ ഗാന്ധി, ജഗദീഷ് ഷെട്ടറിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലും പങ്കെടുക്കും. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ ഇന്ന് 11 നിയമ സഭാ മണ്ഡലങ്ങളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.  കടുത്ത പനിയെ തുടര്‍ന്ന് ജെ.ഡി.എസ് നേതാവ് മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി കുമാരസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഇന്നത്തെ പ്രചാരണ പരിപാടികളില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കും. നാളെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.

Read More

എച്ച് ഡി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: കര്‍ണാടക മുൻ മുഖ്യമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച്‌ഡി കുമാരസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമാരസ്വാമിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നേതാവ് സുഖം പ്രാപിച്ചു വരികയാണെന്നും ബെംഗളൂരു മണിപ്പാല്‍ ആശുപത്രി അധികൃതർ അറിയിച്ചു. ഏപ്രില്‍ 22 ന് തളര്‍ച്ചയെ തുടര്‍ന്നാണ് നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു. പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് എച്ച്‌ഡി കുമാരസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2023 ഏപ്രില്‍ 22-ന് വൈകുന്നേരം എച്ച്‌ഡി കുമാരസ്വാമിയെ മണിപ്പാല്‍ ഹോസ്പിറ്റലിലെ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ ഡോ. സത്യനാരായണ മൈസൂരിന്റെ മേല്‍നോട്ടത്തില്‍ പ്രവേശിപ്പിച്ചു. തളര്‍ച്ചയുടെയും പൊതു ബലഹീനതയുടെയും ലക്ഷണങ്ങളോടെയാണ് അദ്ദേഹത്തെ…

Read More

വന്ദേഭാരത് ബുക്കിംഗ് ആരംഭിച്ചു, ടിക്കറ്റ് നിരക്കുകൾ അറിയാം

തിരുവനന്തപുരം: പ്രധാനമന്ത്രി മറ്റന്നാൾ ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് എക്‌സപ്രസിന്റെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി.ഇന്ന് രാവിലെ 8 മണി മുതൽ ആണ് ബുക്കിംഗ് തുടങ്ങിയത് .തിരുവനന്തപുരം കാസർകോട് ചെയർകാറിന് 1590 രൂപ, എക്‌സിക്യൂട്ടീവ് കോച്ചിന് 2880 രൂപയാണ് നിരക്ക്. തിരുവനന്തപുരത്ത് നിന്ന് വിവിധ സ്റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ.. ചെയർകാർ എക്സിക്യൂട്ടീവ് കോച്ച് കൊല്ലം 435 -820 കോട്ടയം 555 -1075 എറണാകുളം 765 -1420 തൃശൂർ 880- 1650 ഷൊർണൂർ 950 -1775 കോഴിക്കോട് 1090- 2060 കണ്ണൂർ 1260 -2415 കാസർകോട് 1590- 2880…

Read More

കോഴിയെ വൃത്തിയാക്കാൻ ദേശീയ പതാക ഉപയോഗിച്ചു, യുവാവ് അറസ്റ്റിൽ

സിൽവാസ: ഇറച്ചിക്കടയില്‍ കോഴിയെ ശുദ്ധീകരിക്കാന്‍ ദേശീയ പതാക ഉപയോഗിച്ചെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഇയാള്‍ കോഴിയെ ശുദ്ധിയാക്കാന്‍ പതാക ഉപയോഗിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് നടപടി. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയിലെ സില്‍വാസയില്‍ സംഭവം. അതേസമയം ആളുടെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല. വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. ദേശീയ ബഹുമാനത്തെ അപമാനിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 2 പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Read More

വടക്കൻ കർണാടകയിൽ ഇന്ന് രാഹുൽ ഗാന്ധി എത്തും 

ബെംഗളൂരു: ബസവേശ്വര ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി ഇന്ന് വടക്കൻ കർണാടകയിലെ ബാഗൽകോട്ടിലെത്തും. പ്രമുഖ ലിംഗായത്ത് മഠാധിപതികളും പങ്കെടുക്കുന്ന ചടങ്ങിൽ കഴിഞ്ഞ ദിവസം കോൺഗ്രസിൽ എത്തിയ ലിംഗായത്ത് നേതാക്കളായ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി എന്നിവരും പങ്കെടുക്കും.

Read More
Click Here to Follow Us