കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (18-03-2022)

കേരളത്തില്‍ 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 165, തിരുവനന്തപുരം 117, കോട്ടയം 94, ഇടുക്കി 76, കോഴിക്കോട് 70, കൊല്ലം 68, പത്തനംതിട്ട 49, തൃശൂര്‍ 49, കണ്ണൂര്‍ 39, വയനാട് 37, പാലക്കാട് 35, മലപ്പുറം 28, ആലപ്പുഴ 16, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,683 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,756 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 20,016 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 740 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…

Read More

മാർച്ച്‌ 28,29 ന് ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം : 28,29 തിയ്യതികളിൽ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സംയുക്ത സംഘടനകളും സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. ബാങ്ക് സ്വകാര്യവൽകരണം, പുറം കരാർ എന്നിവ ഉപേക്ഷിക്കുക, കിട്ടാകടങ്ങൾ തിരിച്ചു പിടിക്കുക, നിക്ഷേപ പലിശ വർധിപ്പിക്കുക എന്നിവ ഉന്നയിച്ചാണ് പണിമുടക്കിനു ആഹ്വനം ചെയ്തത്.

Read More

ഫാർമസിയിൽ മരുന്നില്ല, ഡിപ്പോ മാനേജർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : മെഡിക്കല്‍ കോളേജില്‍ കാരുണ്യ ഫാര്‍മസിയില്‍ മരുന്നുകള്‍ ലഭ്യമല്ലാത്ത കാരണത്താല്‍ കാരുണ്യ ഡിപ്പോ മാനേജറെ അന്വേഷണ വിധേയമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഫാർമസിയിൽ രോഗികൾക്ക് ആവശ്യമുള്ള ഒരു മരുന്നും ഇല്ലെന്ന പരാതി ആരോഗ്യ മന്ത്രിയുടെ പക്കൽ എത്തുന്നത്. ഉടൻ ഫാർമസി സന്ദർശിച്ച മന്ത്രി അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെ.എം.എസ്.സി.എല്‍.നോട് നിര്‍ദേശം നല്‍കുകയായിരുന്നു. തുടർന്ന് അന്വേഷണ വിധേയമായി ഡിപ്പോ മാനേജറെ സസ്പെൻഡ് ചെയ്തു. മറ്റ്മെഡിക്കൽ കോളേജുകളിലെ ഫാർമസികളിലും ആവശ്യാനുസരണം…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (17-03-2022)

കേരളത്തില്‍ 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 190, കോട്ടയം 141, തിരുവനന്തപുരം 112, കോഴിക്കോട് 73, തൃശൂര്‍ 66, കൊല്ലം 62, ഇടുക്കി 60, മലപ്പുറം 44, പത്തനംതിട്ട 43, ആലപ്പുഴ 35, പാലക്കാട് 35, വയനാട് 29, കണ്ണൂര്‍ 25, കാസര്‍ഗോഡ് 7 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,639 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,886 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 21,164 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 722 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…

Read More

കേരളത്തിൽ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (16-03-2022)

കേരളത്തില്‍ 966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂര്‍ 74, കോഴിക്കോട് 71, ഇടുക്കി 67, പത്തനംതിട്ട 65, ആലപ്പുഴ 34, കണ്ണൂര്‍ 34, മലപ്പുറം 34, പാലക്കാട് 23, വയനാട് 21, കാസര്‍ഗോഡ് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,946 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 22,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 22,053 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 781 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…

Read More

വിഷു, ഈസ്റ്റർ തിരക്കിൽ കേരള, കർണാടക ആർടിസി.

ബെംഗളൂരു: കേരള, കർണാടക ആർടിസി ബസുകളികൾ വിഷു, ഈസ്റ്റർ അവധിക്ക് മുന്നോടിയായി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. സംസ്ഥാനാന്തര യാത്രയ്ക്കുള്ള കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ഇത്തവണ ബസുകളിൽ തിരക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷു ഏപ്രിൽ 15നും ഈസ്റ്റർ 17നുമാണ്. അതിൽ നാട്ടിലേക്ക് കൂടുതൽ പേരും മടങ്ങുന്നത് 12,13 തീയതികളിലാണ്. കേരള ആർടിസി കോവിഡിനെ തുടർന്ന് നിർത്തിവച്ച ഭൂരിഭാഗം സർവീസുകളും പുനരാരംഭിച്ചിട്ടുണ്ട്. വാരാന്ത്യങ്ങളിൽ മാത്രം ഓടിച്ചിരുന്ന സർവീസുകൾ യാത്രക്കാരുടെ തിരക്കേറിയതോടെ പ്രതിദിനമാക്കി. പതിവ് സർവീസുകളിലെ ടിക്കറ്റ് തീരുന്നതോടെ സ്പെഷൽ സർവീസുകളും കേരള ആർടിസി ഏർപ്പെടുത്തും

Read More

ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ലഹരി കടത്ത് വീണ്ടും

കണ്ണൂർ : ബെംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസ് വഴി ലഹരി വസ്തുക്കൾ കണ്ണൂരിലേക്ക് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി പോലീസ് പിടിയിൽ. ഹൊസങ്കടിയില്‍ വെച്ച്‌ കണ്ണൂരില്‍ നിന്നുള്ള പൊലീസ് സംഘമാണ്  പിടികൂടിയത്. കണ്ണൂര്‍ തെക്കി ബസാര്‍ സ്വദേശി നിസാം അബ്ദുല്‍ ഗഫൂറാണ് പോലീസ് പിടിയിലായത്. ബെംഗളൂരു-കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് ശൃംഖലയെ കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനിടയിലാണ് ടൂറിസ്റ്റ് ബസില്‍ അയച്ച എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്ന് പിടികൂടിയത്. നിസാമിനെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

Read More

പി സന്തോഷ് കുമാര്‍ സിപിഐ രാജ്യസഭ സ്ഥാനാര്‍ത്ഥി.

തിരുവനന്തപുരം: സിപിഐയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി അഡ്വ പി സന്തോഷ് കുമാർ. എൽഡിഎഫിന് വിജയിക്കാൻ കഴിയുന്ന രണ്ട് രാജ്യസഭാ ഒഴിവുകളിൽ സിപിഎമ്മും സിപിഐയും മത്സരിക്കും. ഇന്ന് ചേർന്ന ഇടതുമുന്നണിയോഗമാണ് തീരുമാനമെടുത്തത്. സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് സന്തോഷ് കുമാർ. എഐവൈഎഫ് അഖിലേന്ത്യ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2011ൽ ഇരിക്കൂറിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. രാജ്യസഭ സ്ഥാനാർഥിത്വം അപ്രതീക്ഷിതമെന്ന് സന്തോഷ്‌ കുമാർ പറഞ്ഞു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കും ഇടത് പക്ഷത്തിനു ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു കാലത്താണ് രാജ്യസഭയിലേക്ക് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡിജിറ്റൽ ആയി ഇനി കെഎസ്ആർടിസിയും

തിരുവനന്തപുരം : ചില്ലറ ഇല്ലെന്ന സ്ഥിരം പരാതികൾക്ക് ഇനി പ്രസക്തി ഇല്ല. കെഎസ് ആർടിസി ബസ്സുകളിൽ ഇനി ഫോൺ പേ സൗകര്യം ഒരുങ്ങുകയാണ്. ബസ് യാത്ര കൂടുതല്‍ സു​ഗമമാക്കാന്‍ ഫോണ്‍ പേ വഴി ടിക്കറ്റ് പണം നല്‍കാം. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. സംവിധാനം ഉടൻ നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ പക്കല്‍ പണമില്ലെങ്കില്‍ ഫോണ്‍ പേ വഴി ടിക്കറ്റ് പണം നല്‍കാനാകും. ബസിലും റിസര്‍വേഷന്‍ കൗണ്ടറിലും ഈ സേവനം നടപ്പാക്കും. കണ്ടക്ടര്‍ കാണിക്കുന്ന ക്യൂആര്‍ കോഡ് വഴിയാണ് മൊബൈല്‍ ഫോണിലൂടെ ടിക്കറ്റ് തുക…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (15-03-2022)

കേരളത്തില്‍ 1193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂര്‍ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട 76, ഇടുക്കി 73, കണ്ണൂര്‍ 62, ആലപ്പുഴ 53, വയനാട് 41, മലപ്പുറം 32, പാലക്കാട് 29, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,465 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,100 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 23,272 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 828 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…

Read More
Click Here to Follow Us