ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അറസ്റ്റിലായ പ്രതി ജാമ്യത്തിനായി ഫയൽ ചെയ്യുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ഹൈക്കോടതി പുറപ്പെടുവിച്ചു. ലൈംഗികാതിക്രമത്തിന് വിധേയരായ കുട്ടികളുടെ അമ്മമാർ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തിയും ജസ്റ്റിസ് സൂരജ് ഗോവിന്ദരാജും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. 2018ലെ ക്രിമിനൽ നിയമ ഭേദഗതി നിയമത്തിലെ സെക്ഷൻ 439 (1) (എ) പ്രകാരം ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി, സംസ്ഥാനത്തിന് മാത്രമല്ല, നോട്ടീസ് നൽകേണ്ടതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ രോഹൻ കോത്താരി വാദിച്ചു. പരാതിക്കാരന്…
Read More