ടൂറിസ്റ്റ് വാഹനങ്ങളുടെ ചില്ലുകൾ തകർത്ത് മോഷണം, 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: ടൂറിസ്റ്റ് വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്ത് ലാപ്ടോപ്പും മറ്റു വിലമതിക്കുന്ന വസ്തുക്കളും മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. സംഘത്തിലെ കണ്ണികളെ കുറിച്ച്‌ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. നീലഗിരി ജില്ലയിലെ ഊട്ടി ധാരാളം ടൂറിസ്റ്റുകളെത്തുന്ന സ്ഥലമാണ്. കൂടാതെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, റോസ് പാര്‍ക്ക്, ദൊഢബെഢ മുനമ്പ് , ബോട്ട് ഹൗസ് എന്നിവയുള്‍പ്പെടെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. ഊട്ടിക്ക് പുറമെയുള്ള പൈക്കാറ, ലേംസ് പാര്‍ക്ക്, പൈന്‍ ഫോറസ്റ്റ് പോലുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ നിന്ന് പണവും ലാപ്‌ടോപ്പുകളും സെല്‍ഫോണുകളും മോഷണം പോയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.…

Read More

വധു യഥാർത്ഥ പ്രായം മറച്ചുവച്ചു, വിവാഹം ഹൈക്കോടതി അസാധുവാക്കി

ബെംഗളൂരു: വിവാഹ സമയത്ത് യഥാര്‍ത്ഥ പ്രായം മറച്ചു വച്ചെന്ന യുവാവിന്റെ പരാതിയില്‍ കര്‍ണാടക ഹൈക്കോടതി വിവാഹ ബന്ധം റദ്ദാക്കി. ഇന്ത്യന്‍ വിവാഹമോചന നിയമത്തിലെ സെക്ഷന്‍ 18 പ്രകാരം സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് വിജയകുമാര്‍ പാട്ടീല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. 2014ലായിരുന്നു ഇവരുടെ വിവാഹം. ആ സമയത്ത് യുവതിക്ക് 36 വയസേ പ്രമായമുള്ളൂ എന്നായിരുന്നു അവരുടെ അമ്മയും സഹോദരനും ഉള്‍പ്പെടെ പറഞ്ഞിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരന്‍ വിവാഹത്തിന്…

Read More

ജയം ഉറപ്പല്ലേ.. അതാണ് സീറ്റിനെ ചൊല്ലിയുള്ള തർക്കം ; മുഖ്യമന്ത്രി 

ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി തന്നെ അധികാരത്തില്‍ വരും എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അക്കാര്യത്തില്‍ നല്ല ഉറപ്പുണ്ട് എന്നും അതിനാലാണ് സീറ്റിനായി പാര്‍ട്ടിയില്‍ മത്സരം മുറുകുന്നത് എന്നും ബസവരാജ് ബൊമ്മെ കൂട്ടിച്ചേര്‍ത്തു. ജയിക്കാന്‍ കഴിയുന്ന പാര്‍ട്ടിയില്‍ എല്ലായ്പ്പോഴും മത്സരമുണ്ടാകും എന്നാണ് ബിജെപിക്കുള്ളിലെ സീറ്റ് തര്‍ക്കം സംബന്ധിച്ച ചോദ്യത്തിന് ബസവരാജ് ബൊമ്മെ മറുപടി നൽകിയത്.

Read More

സംസ്ഥാനത്ത് കോൺഗ്രസ്‌ ആദ്യഘട്ട സ്ഥാനാർഥി പട്ടിക നാളെ

ബെംഗളൂരു:നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ഈമാസം 17ന് പുറത്തിറക്കുമെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ നേരത്തെ അറിയിച്ചിരുന്നു. സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള സ്‌ക്രീനിങ് കമ്മിറ്റി കഴിഞ്ഞയാഴ്ച ചേര്‍ന്നിരുന്നു. ജയസാധ്യതക്കാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുഖ്യപരിഗണന നല്‍കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. 224 അംഗ നിയമസഭയില്‍ 150 സീറ്റുകളിലെ വിജയമാണ് പാര്‍ട്ടി ഇത്തവണ ലക്ഷ്യമിടുന്നത്. ഇത്തവണ ജെ.ഡി.എസാണ് ആദ്യം സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടത്. 93 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പാര്‍ട്ടി പുറത്തിറക്കിയത്. ഇതുപ്രകാരം പ്രചാരണവും നടന്നുവരുന്നു. ബി.ജെ.പിയുടെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കിയിട്ടില്ല.

Read More

തെരെഞ്ഞെടുപ്പിന് മുൻപേ രാഹുൽ ഗാന്ധി സംസ്ഥാനത്ത് എത്തും

ബെംഗളൂരു:സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് ക്യാമ്പിന് ആവേശം പകരാന്‍ രാഹുല്‍ ഗാന്ധി എത്തും. മാര്‍ച്ച്‌ ഇരുപതിനാണ് രാഹുലിന്റെ സന്ദര്‍ശനം. യൂത്ത് മാനിഫെസ്റ്റോ പരിപാടിയിലാണ് അദ്ദേഹം എത്തുന്നത്. മെയ് മാസത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുലിന്റെ വരവിന് പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ടെന്ന് സൂചനയുണ്ട്. ചില നേതാക്കളെ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ രാഹുല്‍ കാണാന്‍ സാധ്യതയുണ്ട്. അത് മാത്രമല്ല തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ രാഹുല്‍ ഇരുപതിന് പ്രഖ്യാപിക്കാനാണ് സാധ്യത. നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നാണ് സൂചന. അതേസമയം ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക രാഹുല്‍ ഗാന്ധി എത്തുന്നതിന് മുമ്പ്…

Read More

ബെംഗളൂരു- മൈസൂരു എക്സ്പ്രസ്സ്‌ വേ; ഗതാഗത കുരുക്ക് രൂക്ഷമാവുന്നു

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ്സ്‌ വേ തുറന്നതോടെ ബെംഗളൂരുവിൽ നിന്ന് അതിവേഗ പാതയിലേക്ക് പ്രവേശിക്കുന്ന കെങ്കേരി കമ്പിപുരയിൽ ഗതാഗത കുരുക്ക് രൂക്ഷമാവുന്നു. റിങ് റോഡ് ജംഗ്ഷനിലും കുരുക്കുണ്ട്. കേരളത്തിൽ നിന്നുൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ മൈസൂരു നഗരത്തിലെ തിരക്ക് ഒഴിവാക്കാൻ റിങ് റോഡിനെയാണ് ആശ്രയിക്കുന്നത്.അത് കൊണ്ട് തന്നെ ഗതാഗത കുരുക്ക് രൂക്ഷമാവുന്നത്.

Read More

എച്ച് 3 എൻ 2 : സ്വയം ചികിത്സ അപകടകരമെന്ന് വിദഗ്ധർ

ബെംഗളൂരു:എച്ച്3എൻ2 വൈറസ് മൂലമുള്ള പനി ബാധിച്ച് സംസ്ഥാനത്തും ഹരിയാനയിലും ഒരാൾ വീതം മരിച്ച പശ്ചാത്തലത്തിൽ രോഗികൾ സ്വയം ചികിത്സ നടത്തുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ഡോക്ടർമാർ. ഇൻഫ്ലുവൻസ എ സബ്ടൈപ്പ് വൈറസ് പുതിയതല്ലെന്നും എന്നാൽ ഇത് ബാധിച്ചവർക്ക് ദീർഘമായി നീളുന്ന ചുമയുണ്ടാക്കുമെന്നും വിദഗ്ധർ പറയുന്നു. സ്വയംചികിത്സ അപകടമാണ്. എച്ച്3എൻ2 പിടിപെടാതിരിക്കാൻ ശുചിത്വം പാലിക്കൽ, ആൾക്കൂട്ടത്തിൽ നിന്ന് വിട്ടുനിൽക്കൽ, കൈകഴുകൽ, മാസ്ക് ധരിക്കൽ തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ പാലിക്കേണ്ടതുണ്ട്. രോഗം സംബന്ധിച്ച് ആശങ്കപ്പെടേണ്ട. സാംക്രമിക രോഗമുണ്ടാക്കുന്ന വൈറസുകളല്ല എച്ച്3എൻ2. ചുമ, തൊണ്ടവേദന, കുളിർ, പനി, ജലദോഷം തുടങ്ങിയവയാണ്…

Read More

എക്സ്പ്രസ്സ്‌ വേയിൽ ടോൾ പിരിവിനെതിരെ പ്രതിഷേധം

bengaluru mysuru express way

ബെംഗളൂരു: ബെംഗളൂരു -മൈസൂരു എക്സ്പ്രസ് വേയിലെ ടോള്‍ പിരിവിനെതിരെ ശക്തമായ പ്രതിഷേധം. കോണ്‍ഗ്രസും കന്നഡ അനുകൂല സംഘടനകളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്‍തൂരി കര്‍ണാടക പീപ്പിള്‍സ് ഫോറം, നവനിര്‍മാണ്‍ ഫോറം, ജന്‍ സാമിയ ഫോറം, കന്നഡിഗര്‍ ഡിഫന്‍സ് ഫോറം, കരുനാഡ സേന തുടങ്ങി നിരവധി കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. തുടക്കം മുതല്‍ നാട്ടുകാരും സംഘടനകളും ടോള്‍ പിരിവിനെ ശക്തമായി എതിര്‍ത്തിരുന്നു. കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ദേശീയ അതോറിറ്റി ടോള്‍ പിരിവുമായി മുന്നോട്ട് പോയത്. ഇതോടെ ദേശീയപാത അതോറിറ്റിക്കെതിരെ കന്നഡ അനുകൂല…

Read More

സ്വകാര്യ പങ്കാളിത്തത്തോടെ 11 ജില്ലകളിൽ മെഡിക്കൽ കോളേജുകൾ 

ബെംഗളൂരു: സംസ്ഥാനത്ത് സ്വകാര്യ പങ്കാളിത്തത്തോടെ 11 ജില്ലകളിലെ മെഡിക്കൽ കോളേജുകൾ നിർമ്മിക്കുമെന്ന് സർക്കാർ. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി അടുത്ത വർഷം പ്രവർത്തനം ആരംഭിക്കുമെന്ന് അറിയിച്ചു. തുമക്കുരു, ദാവനഗരെ, ചിത്രദുർഗ, ബാഗൽകോട്ട്, കോലാർ, ദക്ഷിണ കന്നഡ, ഉടുപ്പി, ബെംഗളൂരു റൂറൽ, വിജയനഗര, രാമനഗര നഗരത്തിലാണ് മെഡിക്കൽ കോളേജുകൾ തുടങ്ങുന്നത്. നിലവിൽ 57 മെഡിക്കൽ കോളേജുകളാണ് സംസ്ഥാനത്തുള്ളത്.

Read More

ഉദ്ഘാടനത്തിന് പിന്നാലെ അപകടം

ബെംഗളൂരു: ബെംഗളൂരു- മൈസൂരു അതിവേഗ പാത തുറന്നതിനു പിന്നാലെ അപകടം. കഴിഞ്ഞ ദിവസം പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മണ്ഡ്യ മദൂരിലെ ഉദ്ഘാടന വേദിക്ക് സമീപമാണ് അപകടം നടന്നത്. കാർ ഇടിച്ച് മറിഞ്ഞ് 2 പേർക്ക് പരിക്കേറ്റു. നവീകരിച്ച പാതയിൽ കഴിഞ്ഞ ആറു മാസത്തിനിടെ 335 അപകടങ്ങളിലായി 84 പേരാണ് മരിച്ചത്. മണിക്കൂറിൽ 100 കിലോ മീറ്റർ വരെയാണ് അതിവേഗ പാതയിലെ അനുവദനീയ വേഗം. എന്നാൽ കൂടുതൽ അപകടങ്ങളും നടന്നത് അമിത വേഗതയാൽ ആണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അമിത വേഗത കണ്ടെത്തുന്നതിനുള്ള…

Read More