ബെംഗളൂരു: കോൺഗ്രസ് നേതാക്കൾക്കെതിരെ അപകീർത്തിക്കേസ് സമർപ്പിച്ച് ബിജെപി. കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും രാഹുൽ ഗാന്ധിക്കുമെതിരെയാണ് പരാതി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ എന്നിവരെ ചേർത്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി എസ് കേശവപ്രസാദ് ആണ് പരാതിക്കാരൻ. ഹർജിയിൽ ബെംഗളൂരു അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി നടപടി തുടങ്ങി. എതിർകക്ഷികൾക്ക് സമൻസ് അയക്കാൻ കോടതി നിർദ്ദേശിച്ചു. ബിജെപിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നടത്തിയെന്നാണ് കേസ്. എംപിമാർക്കും അഭിഭാഷകർക്കുമെതിരായ കേസ് പരിഗണിക്കുന്ന കോടതിയിലാണ് ഹർജി…
Read MoreTag: karnataka
മുഖ്യമന്ത്രിയാകാൻ താനും യോഗ്യൻ; ആഭ്യന്തര മന്ത്രി
ബെംഗളൂരു: താൻ ഉൾപ്പെടെയുള്ള ദളിത് നേതാക്കൾക്കു മുഖ്യമന്ത്രിയാകാൻ അവസരം ലഭിച്ചിട്ടില്ലെന്നും താൻ അതിന് യോഗ്യനാണെന്നും ജി. പരമേശ്വര. മന്ത്രിമാരായ കെഎച്ച് മുനിയപ്പ, മഹാദേവപ്പ, മുതിർന്ന നേതാക്കളായ ബസവലിംഗപ്പ, എൻ. രാച്ചയ്യ, രംഗനാഥ് എന്നിവർക്കും മുഖ്യമന്ത്രി പദവിയ്ക്ക് അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാകാനുള്ള നിരവധി തവണ ആഗ്രഹം പ്രകടിപ്പിച്ച ആളാണ് പരമേശ്വര. ദളിതർ തങ്ങളുടെ വോട്ട് അവകാശം ശരിയായ വിധം ഉപയോഗിക്കണമെന്നും ഭരണഘടനയുടെ പ്രാധാന്യത്തെകുറിച്ച് ബോധമുണ്ടാവണമെന്നും മന്ത്രി പറഞ്ഞു.
Read Moreക്ഷേത്രങ്ങളും ദൈവങ്ങളും ആരുടേയും സ്വകാര്യ സ്വത്തല്ല ; ഡി.കെ ശിവകുമാർ
ബെംഗളൂരു: ബി.ജെ.പിയ്ക്കെതിരെ പരിഹാസവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു. മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമായിരുന്നു ഈ പ്രതികരണം. ഹിന്ദുത്വമോ, ക്ഷേത്രങ്ങളോ ദൈവങ്ങളോ ഒരു രാഷ്ട്രീയ പാർട്ടിയുടെയും സ്വത്തല്ല. അവ എല്ലാവർക്കുമുള്ളതാണ്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുളള സംസ്‌കാരത്തിലും മതത്തിലും ഭാഷയിലും വിശ്വസിക്കുന്നുണ്ടെന്നും ശിവകുമാർ പറഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയിനിൽ അടുത്തിടെ നടത്തിയ ക്ഷേത്ര സന്ദർശനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇത് മൂന്നാമത്തെയോ നാലാമത്തെയോ തവണയാണ് ഞാൻ മഹാകാലേശ്വര ക്ഷേത്രത്തിലേക്ക് വരുന്നത്. കർണാടക തിരഞ്ഞെടുപ്പിന് മുമ്പ് അധികാരം ലഭിക്കാൻ…
Read Moreവൈകാതെ സംസ്ഥാനത്ത് അടിയന്തരാവസ്ഥയ്ക്ക് സമാന സാഹചര്യം, ബിജെപിയ്ക്ക് നോക്കി നിൽക്കാൻ കഴിയില്ല; ബസവരാജ് ബൊമ്മെ
ബംഗളൂരു: അധികം വൈകാതെ സംസ്ഥാനത്ത് കോൺഗ്രസ് സർക്കാറിൻെറ ഭരണത്തിൽ അടിയന്തരാവസ്ഥക്ക് സമാന സാഹചര്യമുണ്ടാകുമെന്ന് മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. നിയമ സഭ തെരഞ്ഞെടുപ്പിലെ ബി ജെ പിയുടെ ദയനീയ പരാജയ സാഹ ച ര്യത്തിൽ നടന്ന നേതാക്കളുടെയും എം.എൽ.എമാരുടേയും ജില്ലതല യോഗ തിനുശേഷവും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറി ഏതാവും ദിവസങ്ങൾക്കുശേഷവും കോൺഗ്രസ് സർക്കാർ ഗോവധ നിരോധനനിയമം എടുത്ത് കളയാനുളള നീക്കം നടത്തുകയാണ്. ഹിന്ദു പൊതുപ്രവർത്തകരെ ജയിലിടക്കുന്നു. സ്വതന്തമായി അഭിപ്രായപ്രകടനം നടനുള്ള അവകാശം നിഷേധിക്കുന്നു. പാഠപുസ്‌തകങ്ങൾ പരിഷ്‌കരിക്കുമെന്ന് പറഞ്ഞു. അടുത്ത് തന്നെ അടിയന്തരാവസ്ഥക്ക് സമാനസാഹചര്യമാണ് കർണാടക…
Read Moreഭർത്താവിനെതിരെ യുവതി നൽകിയ പരാതി കോടതി സ്റ്റേ ചെയ്തു
ബെംഗളൂരു: ബലത്സംഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടി ഭർത്താവിനെതിരെ യുവതി നൽകിയ പരാതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. ഒരുദിവസം മാത്രം ഒരുമിച്ചു കഴിഞ്ഞ ഭർത്താവിന് എതിരെയായിരുന്നു യുവതിയുടെ പരാതി. പരാതിക്കാരി നിയമം ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്നു പ്രഥമദൃഷ്ട്യാ തെളിഞ്ഞതായി കോടതി വിലയിരുത്തി. നിയമം ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതിനു തെളിവാണ് ഈ പരാതി എന്നും കോടതി നിരീക്ഷിച്ചു. അതേസമയം തനിക്കും കുടുംബത്തിനും എതിരെ യുവതി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുകയാണെന്ന് കാണിച്ച് യുവാവും കോടതിയെ സമീച്ചു. ബെംഗളൂരുവിലെ മോട്ടോർബൈക്ക് ഷോറൂമിലെ ജീവനക്കാരായിരുന്നു ഇരുവരും.…
Read Moreവിദ്വേഷ പോസ്റ്റുകൾക്കും സദാചാര ആക്രമണങ്ങൾക്കുമെതിരെ ശക്തമായ നടപടി മുന്നറിയിപ്പുമായി പോലീസ്
ബെംഗളൂരു: വിദ്വേഷ പോസ്റ്റുകൾക്കും സദാചാര ആക്രമണങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ്. കമ്മീഷണർ ബി.ദയാനന്ദ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. “സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യും. ഇതിനായി ഞങ്ങള്‍ക്ക് വിവിധ സര്‍വീസ് പ്രൊവൈഡര്‍മാരുടെ സഹായവും ആവശ്യമാണ്. അവര്‍ സഹായിക്കാമെന്നും സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വര്‍ഗീയദ്രുവീകരണം ഉണ്ടാക്കുന്നവരെ ഒരുകാരണവശാലും വെറുതെ വിടാൻ പോകുന്നില്ല”; ബി.ദയാനന്ദ പറഞ്ഞു. കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര ദിവസങ്ങള്‍ക്ക് മുൻപ് പ്രഖ്യാപിച്ച വര്‍ഗീയവിരുദ്ധ പൊലീസ് സേനാ രൂപീകരണനടപടികളുടെ തുടര്‍ച്ചയായാണ് വിദ്വേഷ പോസ്റ്റുകള്‍ക്കും പിടിവീഴുന്നത്. കര്‍ണാടകത്തിലെ തീരദേശ ജില്ലകളില്‍…
Read Moreകുഞ്ഞിനെ അച്ഛന് കൈമാറിയില്ല ; അമ്മയുടെ ശമ്പളം തടഞ്ഞു വയ്ക്കാൻ കോടതി നിർദ്ദേശം
ബെംഗളൂരു : കോടതിവിധിയുണ്ടായിട്ടും കുഞ്ഞിനെ അച്ഛന് നൽകിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ, കുഞ്ഞിനെ അച്ഛന് കൈമാറുന്നത് വരെ അമ്മയുടെ ശമ്പളം തടഞ്ഞു വയ്ക്കണമെന്ന് തൊഴിൽ സ്ഥാപനത്തോട് നിർദേശിക്കണമെന്ന് കർണാടക കോടതി ഉത്തരവ്. കുഞ്ഞിനെ കൈമാറിയ ശേഷമേ ശമ്പളം നൽകേണ്ടതുള്ളൂവെന്ന് സ്ഥാപനത്തെ അറിയിക്കാൻ പോലീസിന് നിർദ്ദേശം നൽകി. ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് അനന്ത് രാമനാഥ് ഹെഗ്ഡെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. തെറ്റിപ്പിരിഞ്ഞ ദമ്പതികളുടെ ഏഴ് വയസുള്ള പെൺകുഞ്ഞിനെ അച്ഛന് കൈമാറണമെന്ന് കഴിഞ്ഞ മാർച്ചിൽ കുടുംബകോടതി വിധിച്ചിരുന്നു. എന്നാൽ, ഭാര്യ കുഞ്ഞിനെ ഇനിയും കൈമാറിയില്ലെന്ന്…
Read Moreസംസ്ഥാനത്ത് വീണ്ടും സദാചാര അക്രമം
ബെംഗളൂരു: ചിക്കബെല്ലാപുര നഗരത്തിൽ വ്യത്യസ്ത മത വിഭാഗത്തിൽ ഉൾപ്പെട്ട യുവതിയ്ക്കും യുവാവിനും നേരെ സദാചാര അക്രമം. ഒരു യുവാവ് പെൺകുട്ടിയുമായി കറങ്ങുന്നത് കണ്ട ഒരു സംഘം യുവാക്കൾ സദാചാര പോലീസിംഗിനിടെ യുവാവിനെ ആക്രമിച്ചു. സുഹൃത്തുക്കളാണോ എന്ന് പോലും ചോദിക്കാതെ ഇവരെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreപശുക്കളെ കടത്തി കൊണ്ടു പോയി; 4 പേർ അറസ്റ്റിൽ
ബെംഗളൂരു: പശുക്കളെ അറവുശാലയിലേക്കു കൊണ്ടുപോയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ അംബ്ലമോഗാരു ഗ്രാമത്തില്‍ നിന്ന് പശുക്കളെ വിലകൊടുത്തു വാങ്ങിയശേഷം മിനി വാനില്‍ ഉള്ളാള്‍ താലൂക്കിലെ അലേകലയിലെ അറവുശാലയിലേക്കു കൊണ്ടുപോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന അഹമ്മദ് ഇര്‍സാദ്, ഖാലിദ്, ജാഫര്‍ സാദിക്, ഫയാസ് എന്നിവരെ പോലീസ് പിടികൂടി. ഇവരില്‍ ഖാലിദ് കാസര്‍ഗോഡ് സ്വദേശിയാണ്. മറ്റുള്ളവര്‍ ഉള്ളാല്‍ സ്വദേശികളും. യാത്രയ്ക്കിടെ വാഹനം കേടാവുകയും നാട്ടുകാരുടെ സഹായത്തോടെ വാഹനം തള്ളുന്നതിനിടെ ടാര്‍പോളിനില്‍ മറച്ചനിലയില്‍ പശുക്കളെ കണ്ടതു ചിലര്‍ ചോദ്യം ചെയ്തതോടെ നാലുപേരും ഓടിരക്ഷപ്പെടുകയുമായിരുന്നു. നാട്ടുകാരുടെ…
Read Moreസദാചാര പോലീസിങ് തടയാൻ പ്രത്യേക പോലീസ് വിഭാഗം രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി
ബെംഗളൂരു: സദാചാര പോലീസിംഗ് തടയാൻ പ്രത്യേക പോലീസ് വിഭാഗം. മംഗളൂരു കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിനിന്റെ കീഴിലാണ് പ്രത്യേക വിഭാഗം. കഴിഞ്ഞദിവസം മലയാളികള്‍ ഉള്‍പ്പെടെ സദാചാര ആക്രമണത്തിന് വിധേയരായിരുന്നു. ദക്ഷിണ കന്നട മേഖലയിലെ സദാചാര പോലീസ് നടപടികള്‍ക്ക് തടയിടാനാണ് കര്‍ണാടക ആഭ്യന്തരമന്ത്രി ഡോക്ടര്‍ ജി പരമേശ്വര പ്രത്യേക പോലീസ് വിഭാഗത്തെ നിയോഗിച്ചത്. പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതിന് മലയാളികളടക്കമുള്ള ആണ്‍കുട്ടികള്‍ക്കെതിരെ സദാചാര ആക്രമണം നടത്തിയ സംഭവത്തില്‍ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തലപ്പാടി, ഉള്ളാള്‍ സ്വദേശികള്‍ ആണ് അറസ്റ്റിലായത്. എല്ലാവരും തീവ്രഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ ആണെന്ന് പോലീസ്…
Read More