ബെംഗളൂരു: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പോലീസുകാരി ഹൃദയാഘാതം മൂലം മരിച്ചു. ബെംഗളൂരുവിലെ കെങ്കേരി പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്തിരുന്ന പോലീസുകാരി പ്രിയങ്കയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി കെങ്കേരി ട്രാഫിക് പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഞായറാഴ്ച പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ ശേഷം രാത്രി 11.30ഓടെയാണ് പ്രിയങ്കയ്ക്ക് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിൽ പോകാൻ പോലും കഴിയാതെ കിടപ്പിലായെന്നാണ് അറിയുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കർണാടക പോലീസ് ഡിപ്പാർട്ട്മെന്റിൽ ചേർന്ന പ്രിയങ്ക 2018 വിവാഹിതയായത്. ലോകത്തെ ബാധിച്ച മഹാമാരി മൂലം…
Read MoreTag: karnataka
വര്‍ഗീയസംഘര്‍ഷത്തിനിടെ കൊല ചെയ്യപ്പെട്ട നാലു പേരുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ വര്‍ഗീയസംഘര്‍ഷത്തിനിടെ കൊല ചെയ്യപ്പെട്ട നാല് പേരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 25 ലക്ഷം രൂപ വീതം അനുവദിച്ചു. ബെല്ലാരെയിലെ മസൂദ് 2022 ജൂലൈ 19നും മംഗലപേട്ടയിലെ മുഹമ്മദ് ഫാസില്‍ 2022 ജൂലൈ 28നും കാട്ടിപ്പള്ളയിലെ അബ്ദുല്‍ ജലീല്‍ 2022 ഡിസംബര്‍ 24നും കാട്ടിപ്പള്ളയിലെ ദീപക് റാവു 2018 ജനുവരി 3നുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബങ്ങള്‍ക്കാണ് ധനസഹായം അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഡിജിപി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നഷ്ടപരിഹാരത്തിന് നടപടി സ്വീകരിച്ചത്. ജൂണ്‍ 19ന്…
Read More‘ഡെയർ ഡെവിൽ മുസ്തഫ’ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് സർക്കാർ
ബെംഗളൂരു: പൊതുജനങ്ങളിൽ നിന്ന് പണം പിരിച്ച് നിർമ്മിച്ച കന്നഡ ചിത്രം ‘ഡെയർ ഡെവിൽ മുസ്തഫ’ക്ക് നികുതിയിളവ് അനുവദിച്ച് കർണാടക സർക്കാർ. മതസൗഹാർദം പ്രമേയമാക്കിയ ചിത്രം പ്രമുഖ കഥാകൃത്ത് പൂർണചന്ദ്ര തേജസ്വിയുടെ കഥയെ അടിസ്ഥാനമാക്കി ശശാങ്ക് സൊഹ്ഗലാണ് സംവിധാനം ചെയ്തത്. നിർമാതാക്കളെ കിട്ടാത്തതിനാൽ സമൂഹ മാധ്യമങ്ങളിലൂടെ ജനകീയ ഫണ്ട് ശേഖരണത്തിലൂടെയാണ് ചിത്രം പൂർത്തിയായത്. ധാലി ധനഞ്ജയയുടെ ‘ധാലി പിക്ചേഴ്സ് നിർമാണ പങ്കാളിയായി എത്തുകയും കെ.ആർ.ജി സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കുകയും ചെയ്തു. ചിത്രത്തിന് നികുതിയിളവ് ആവശ്യപ്പെട്ട് അണിയറപ്രവർത്തകർ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടിരുന്നു. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും അടിത്തറയിൽ…
Read Moreസൗജന്യ യാത്ര ഉൾപ്പെടെ സർക്കാരിന്റെ വാർഷിക ചെലവ് 40000 കോടിയിലേറെ
ബെംഗളൂരു: അധികാരത്തിൽ എത്തിയതോടെ സംസ്ഥാന സർക്കാരിന്റെ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ്. ആഢംബര ബസ്സുകൾ ഒഴികെയുള്ളവയിൽ യാത്ര ചെയ്യാൻ സംസ്ഥാനത്ത് ഇനി സ്ത്രീകൾക്ക് ടിക്കറ്റ് എടുക്കേണ്ടതില്ല. പദ്ധതിയുടെ ആദ്യ ദിവസത്തെ ആകെ ചെലവ് 8.84 കോടി രൂപയാണെന്ന് ഗതാഗത വകുപ്പ് വെളിപ്പെടുത്തി. ഇതിനായി ഗതാഗത വകുപ്പ് നടത്തിയ ഒരു ദിവസത്തെ ചെലവ് 1.40 കോടി രൂപയാണ്. രണ്ടു ദിവസത്തിനുള്ളിൽ ആകെ ചെലവ് 10.24 കോടിയിലെത്തി. സിറ്റി ബസ്സുകളുടെ നടത്തിപ്പ് ചുമതലയുള്ള ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന് 1.75 കോടി…
Read Moreകാമുനൊപ്പം ഒളിച്ചോടിയ യുവതിയെ തിരികെ വിളിച്ചു കൊണ്ടു വന്നു ; ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യയും കാമുകനും
ബെംഗളൂരു : യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യയെയും കാമുകനെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതികളായ കാവ്യ, കാമുകൻ ബിരേഷ് എന്നിവരാണ് അഴിക്കുള്ളിലായത്. ദാവൻഗരെയിലെ ബിസലേരി ഗ്രാമത്തിൽ താമസിക്കുന്ന നിംഗരാജ (32) ആണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് നിംഗരാജിന്റെ ഭാര്യ കാവ്യയെയും കാമുകൻ ബിരേഷിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 9നാണ് നിംഗരാജിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ടെറസിൽ നിന്നു വീണാണ് ഭർത്താവ് മരിച്ചതെന്നാണു കാവ്യ പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ നിംഗരാജിന്റെ അമ്മ പോലീസ് പരാതി നൽകുകയായിരുന്നു.…
Read Moreആദിപുരുഷ് കണ്ടിറങ്ങിയ യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ച് ഒരുകൂട്ടം ആളുകൾ
ബെംഗളൂരു: നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം തിയേറ്ററിൽ എത്തിയ ചിത്രമാണ് പ്രഭാസിന്റെ ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിന് വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. എന്നാൽ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. അതിനിടെ സിനിമയെക്കുറിച്ച് മോശം റിവ്യൂ പറഞ്ഞതിന് യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ചിരിക്കുകയാണ് പ്രഭാസ് ആരാധകർ. കർണാടകയിലെ തിയറ്ററിന് മുന്നിൽ വച്ചാണ് സംഭവം ഉണ്ടായത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകൻ മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ അഭിപ്രായം പറയുന്നതിനിടെ അത് കേട്ട് നിന്നിരുന്ന ഒരുകൂട്ടം ആളുകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പ്രഭാസ് ആരാധകർ ഇയാളുമായി തർക്കിക്കുന്നതും വിഡിയോയിൽ കാണാം. അവിടെ നിന്നിരുന്നവരാണ്…
Read Moreഫേസ്ബുക്ക് നിരോധനത്തിനൊരുങ്ങി കർണാടക സർക്കാർ
ബെംഗളൂരു: ഫേസ്ബുക്കിന് മുന്നറിയിപ്പുമായി കർണാടക ഹൈക്കോടതി. ഇന്ത്യയിലെ ഫേസ്ബുക്കിന്റെ പ്രവർത്തനം നിർത്തലാക്കാൻ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഹെക്കോടതി മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ പൗരനുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ കർണാടക പോലീസിനോട് ഫേസ്ബുക്ക് നിസ്സഹകരണം കാണിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരന്റെ ഭാര്യ കവിത നൽകിയ ഹർജി പരിഗണിക്കവെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്റെ ബെഞ്ചാണ് ഫേസ്ബുക്കിന് മുന്നറിയിപ്പ് നൽകിയത്. കേസിൽ സ്വീകരിക്കേണ്ട തുടർനടപടികളുടെ വിവരം അറിയിക്കാനും കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. കൃത്യമായ അന്വേഷണം നടത്തി പൂർണമായ റിപ്പോർട്ട് സമർപ്പിക്കാൻ…
Read Moreമതപരിവർത്തന നിരോധനം നിയമം പിൻവലിക്കാൻ കർണാടക ; അടുത്ത മാസം ബില്ല് അവതരിപ്പിക്കും
ബെംഗളൂരു : മുൻ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം പിൻവലിക്കാൻ കര്‍ണാടക സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ജൂലൈ മൂന്നിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും. സംസ്ഥാനത്ത് കഴിഞ്ഞ സെപ്റ്റംബര്‍ 30നാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പ്രബല്യത്തില്‍ വന്നത്.
Read Moreമോദി കന്നഡിഗരുടെ അന്നം മുടക്കും ; സിദ്ധരാമയ്യ
ബെംഗളൂരു: മോദി സർക്കാർ കർണാടകയിലെ ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് തുരങ്കം വയ്ക്കുന്നതായി ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സർക്കാർ പ്രഖ്യാപിച്ച ‘അന്ന ഭാഗ്യ 2.0’ പദ്ധതിക്ക് വേണ്ട അരി നൽകാതെ കേന്ദ്രം തടസ്സം സൃഷ്ടിക്കുകയാണെന്ന് സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. ഓപ്പൺ മാർക്കറ്റ് സ്കീമിലൂടെ കർണാടകയ്ക്ക് അരി വിതരണം ചെയ്യുന്നതിൽ നിന്ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ കേന്ദ്രം വിലക്കിയതായും കർണാടക മുഖ്യമന്ത്രി ആരോപിച്ചു. എന്ത് കൊണ്ടാണു നരേന്ദ്രമോദിയും കർണാടക ബി.ജെ.പിയും അർഹരായ ആളുകൾക്ക് സൗജന്യ അരി നൽകുന്നത് എതിർക്കുന്നത്. എന്തുകൊണ്ടാണ് അവർ പാവപ്പെട്ടവരിൽ നിന്ന് ഭക്ഷണം തട്ടിയെടുക്കാൻ…
Read Moreസ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചതോടെ വെട്ടിലായത് വിദ്യാർത്ഥികൾ
ബെംഗളൂരു: സംസ്ഥാന സർക്കാർ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രാ പദ്ധതി ആരംഭിച്ചതോടെ സ്‌കൂളിലേക്കും കോളേജിലേക്കും പോകാൻ ബുദ്ധിമുട്ടി വിദ്യാർഥികൾ. യലബുർഗ താലൂക്കിലെ റൂട്ടിലെ ബസുകളിൽ ആളുകൾ നിറഞ്ഞു കവിയുന്നു, വിദ്യാർത്ഥികൾക്ക് കയറാൻ ഇടമില്ലാത്ത അവസ്ഥയാണ്. യലബുർഗ താലൂക്കിലെ ബേവുരു ക്രോസിൽ തിങ്കളാഴ്ച രാവിലെ ഏഴു മുതൽ 11 വരെ വിദ്യാർഥികൾ ബസ് കിട്ടാതെ കാത്തുനിൽക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. താലൂക്കിലെ വനഗേരി, ഹുനസിഹാള, കോലിഹാള, ലകമനാഗുലെ തുടങ്ങിയ ഗ്രാമങ്ങളിൽ നിന്ന് ബേവുരു ക്രോസിൽ എത്തുന്ന വിദ്യാർഥികൾ കുഷ്തഗി, കൊപ്പൽ നഗരപ്രദേശങ്ങളിലെ സ്‌കൂളുകളിലേക്കും കോളജുകളിലേക്കും ആണ് പോകുന്നത്. എന്നാൽ…
Read More