കന്നഡ എഴുത്തുകാരി രാജേശ്വരി തേജസ്വി അന്തരിച്ചു.

ബെംഗളൂരു: പ്രശസ്ത സാഹിത്യകാരൻ അന്തരിച്ച കെപി പൂർണചന്ദ്ര തേജസ്വിയുടെ ഭാര്യയും പ്രശസ്ത കന്നഡ എഴുത്തുകാരിയുമായ രാജേശ്വരി തേജസ്വി ചൊവ്വാഴ്ച രാവിലെ ബെംഗളൂരുവിൽ അന്തരിച്ചു. രാഷ്ട്രകവി കുവെമ്പുവിന്റെ മരുമകളായ രാജേശ്വരി (84)യെ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് ബെംഗളൂരുവിലെ രാജലക്ഷ്മി മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1937-ൽ ബെംഗളൂരുവിലെ കലാസിപാല്യയിൽ ജനിച്ച രാജേശ്വരി, പിതാവിന്റെ നിരന്തരമായ പിന്തുണയോടെ തത്ത്വശാസ്ത്രത്തിൽ ബിഎ (ഓണേഴ്‌സ്) ബിരുദവും അതിനുശേഷം മൈസൂർ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. മൈസൂർ സർവ്വകലാശാലയിൽ വെച്ചാണ് രാജേശ്വരി പൂർണചന്ദ്ര തേജസ്വിയെ പരിചയപ്പെടുന്നത്. പിന്നീട്…

Read More
Click Here to Follow Us