ദില്ലി: ഹിമാലയത്തിലെ കാഞ്ചന്‍ജംഗ കൊടുമുടി കയറുന്നതിനിടെ ഇന്ത്യന്‍ പര്വതാരോഹകന് ദാരുണാന്ത്യം. 52 കാരനായ മഹാരാഷ്ട സ്വദേശി നാരായണന് അയ്യരാണ് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പര്‍വ്വതമായ മൗണ്ട് കാഞ്ചന്‍ജംഗ കയറുന്നതിനിടെ 8,200 അടി ഉയരത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചത്. 82,000 അടിയാണ് കാഞ്ചന്‍ജംഗയുടെ ഉയരം. എന്നാല്‍ 8,586 അടി ഉയരത്തില്‍ എത്തിയതോടെ തളര്‍ന്ന് പോയ നാകായണന്‍ അയ്യര്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് യാത്രാ കമ്പനിയായ പയനിയര്‍ അഡ്വഞ്ചേഴ്സിന്റെ നിവേഷ് കര്‍കി പറഞ്ഞു. ഈ വര്‍ഷം കാഞ്ചന്‍ജംഗ കയറുന്നതിനിടെ മരണപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് നാരായണന് അയ്യര്‍.
Read More