കരുത്ത് കൂട്ടാന്‍ പ്രതിപക്ഷം; നഗരത്തിൽ ഇന്ന് മുതൽ പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം യോഗം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാംഘട്ട യോഗം ഇന്ന് ബെംഗളൂരുവില്‍ ആരംഭിക്കും. ബിജെപിയെ നേരിടാനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 24 പ്രതിപക്ഷ പാര്‍ട്ടികളാണ് യേഗത്തില്‍ പങ്കെടുക്കുക.

താജ് വെസ്റ്റ് ലാന്‍ഡ് ഹോട്ടലില്‍ വെച്ചാണ് യോഗം ചേരുന്നത്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ തീരുമാനങ്ങള്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. ജൂണില്‍ പട്നയില്‍ വെച്ചായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആദ്യത്തെ സംയുക്ത യോഗം നടന്നത്.

  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ

16 പാര്‍ട്ടികള്‍ക്കായിരുന്നു അന്ന് ക്ഷണം ലഭിച്ചത്. കഴിഞ്ഞ വാരമായിരുന്നു രണ്ടാം യോഗം നടത്താന്‍ പദ്ധതി ഇട്ടിരുന്നുവെങ്കിലും മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യത്തെ തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു.

ഇന്ന് നടക്കുന്ന യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായി മമതാ ബാനര്‍ജി പങ്കെടുത്തേക്കില്ലെന്നാണ് വിവരം. അതേസമയം വിശാല പ്രതിപക്ഷയോഗത്തില്‍ ആം ആദ്മി പാര്‍ട്ടി പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ സമ്മതിച്ചില്ല; മാതാപിതാക്കളെ കൊലപ്പെടുത്തിയ ബെംഗളൂരു ടെക്കിക്ക് മാനസിക രോഗമില്ലെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ട ‘അച്ചാമാസ്’ ജോഡികളിലെ രത്നമ്മ അന്തരിച്ചു
[masterslider id="10"]

Related posts