ഹിജാബ് കേസിലെ ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയ കേസിൽ; രണ്ട് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

ബെംഗളൂരു : ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ഹർജി തള്ളിയ കർണാടക ഹൈക്കോടതിയിലെ സ്‌പെഷ്യൽ ബെഞ്ച് ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ ഒരാളായ കോവൈ റഹമത്തുള്ളയെ തിരുനെൽവേലിയിൽ നിന്നും എസ് ജമാൽ മുഹമ്മദ് ഉസ്മാനിയെ തഞ്ചാവൂരിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. മാർച്ച് 19 ശനിയാഴ്ച രാത്രിയാണ് രണ്ട് അറസ്റ്റുകളും നടന്നത്. പ്രതികൾ തമിഴ്നാട് തൗഹീദ് ജമാഅത്ത് (ടിഎൻടിജെ) ഭാരവാഹികളാണ്. പ്രതികൾക്കെതിരെ കർണാടകയിലും തമിഴ്‌നാട്ടിലും നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് നിരവധി…

Read More
Click Here to Follow Us