മുംബൈ: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്സിന് 5 വിക്കറ്റ് വിജയം. 22 പന്തിൽ 49 റൺസടിച്ച് പുറത്താവാതെ നിന്ന ഇംഗ്ലണ്ട് താരം ലിയാം ലിവിങ്‌സ്റ്റണിന്റെ ബാറ്റിങ് മികവാണ് പഞ്ചാബിനെ വിജയതീരത്തെത്തിച്ചത്. ഹൈദരാബാദ് 20 ഓവറിൽ 8 വിക്കറ്റിന് 157 റൺസെടുത്തപ്പോൾ പഞ്ചാബ് കിങ്‌സ് 15.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടി ലക്ഷ്യം കണ്ടു. ഇതോടെ പോയിന്റ് പട്ടികയിൽ പഞ്ചാബ് ആറാമതെത്തി. സൺറൈസേഴ്‌സ് ഹൈദരാബാദ് എട്ടാം സ്ഥാനത്താണ്.
Read MoreTag: IPL 2022
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 54 റണ്‍സിന്റെ തോല്‍വി
മുംബൈ: പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 54 റണ്‍സിന്റെ തോല്‍വി. ടോസ് നേടിയ ബെംഗളൂരു പഞ്ചാബിനെ ബാറ്റിങിന് വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് കണ്ടെത്തി.ബെംഗളൂരിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 22 പന്തില്‍ 35 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്‍വെല്ലാണ് ബാംഗ്ലൂര്‍ നിരയില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കണ്ടെത്തിയത്. 14 പന്തില്‍ 20 റണ്‍സ് മാത്രമെടുത്ത് വിരാട് കോഹ് ലി വീണ്ടും നിരാശപ്പെടുത്തി. ജത്…
Read Moreഐപിഎൽ 2022: മായങ്ക് അഗർവാൾ പഞ്ചാബ് കിംഗ്സിനെ നയിക്കും
മുംബൈ : ഐപിഎൽ 2022 സീസണിൽ ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ പഞ്ചാബ് കിംഗ്സിനെ നയിക്കും. മെഗാ ലേലത്തിനു മുൻപ് പഞ്ചാബ് നിലനിർത്തിയ രണ്ട് താരങ്ങളിൽ ഒരാളായിരുന്നു മായങ്ക്. 2022ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) പഞ്ചാബ് കിംഗ്‌സിന്റെ വിജയകരമായ പ്രയാണത്തിന് ബാറ്റർ മായങ്ക് അഗർവാളിനെ നിയമിക്കുന്നത് വിജയിക്കുമെന്ന് പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്) ഹെഡ് കോച്ച് അനിൽ കുംബ്ലെ പറഞ്ഞു. 2018 മുതൽ ടീമിന്റെ അവിഭാജ്യ ഘടകമാണ് മായങ്ക്, കഴിഞ്ഞ രണ്ട് വർഷമായി നേതൃത്വ ഗ്രൂപ്പിന്റെ ഭാഗമാണ്. അടുത്തിടെ സമാപിച്ച ലേലത്തിൽ ഞങ്ങൾ തിരഞ്ഞെടുത്ത…
Read Moreഐപിഎൽ മെഗാ ലേലം ഇന്നും നാളെയും ബെംഗളൂരുവിൽ
ബെംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലേക്കുള്ള മെഗാ താര ലേലം ഫെബ്രുവരി 12,13 തിയ്യതികളിലായി നടക്കും. ബെംഗളൂരുവിലെ ഐടിസി ഗാർഡേനിയയിൽ വെച്ച് ഉച്ചക്ക് 12 മണി മുതലാണ് താരലേലം. പുതിയ ടീമുകളായ ലക്‌നൗവും അഹമ്മദാബാദും ഉൾപ്പടെ ആകയുള്ള 10 ടീമുകളുടെ പ്രതിനിധികളാണ് ലേലത്തിൽ പങ്കെടുക്കുക. രജിസ്റ്റർ ചെയ്ത 1,214 താരങ്ങളിൽ 590 പേരെയാണ് ബിസിസിഐ ചുരുക്ക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 590 താരങ്ങളിൽ 228 പേർ ദേശീയ ടീം അംഗങ്ങളും 355 പേർ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത താരങ്ങളുമാണ്. അസോസിയേറ്റ്…
Read More