റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 54 റണ്‍സിന്റെ തോല്‍വി

മുംബൈ: പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 54 റണ്‍സിന്റെ തോല്‍വി.

ടോസ് നേടിയ ബെംഗളൂരു പഞ്ചാബിനെ ബാറ്റിങിന് വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് കണ്ടെത്തി.ബെംഗളൂരിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

22 പന്തില്‍ 35 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്‍വെല്ലാണ് ബാംഗ്ലൂര്‍ നിരയില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കണ്ടെത്തിയത്. 14 പന്തില്‍ 20 റണ്‍സ് മാത്രമെടുത്ത് വിരാട് കോഹ് ലി വീണ്ടും നിരാശപ്പെടുത്തി. ജത് പട്ടീദാര്‍ 26റണ്‍സും ദിനേഷ് കാര്‍ത്തിക്ക്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ 11 റണ്‍സുമാണ് നേടിയത്. പഞ്ചാബിനായി കഗിസോ റബാദ മൂന്നും ഋഷി ധവാന്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ നേടി.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

പഞ്ചാബ് നിരയില്‍ ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ തുടക്കത്തില്‍ പുറത്തെടുത്ത തീപ്പൊരി പ്രകടനം പഞ്ചാബിന് മികച്ച അടിത്തറ നല്‍കി. വെറും 21 പന്തില്‍ താരം അര്‍ധ സെഞ്ച്വറി പിന്നിട്ടു. ആകെ 29 പന്തുകള്‍ നേരിട്ട ബെയര്‍‌സ്റ്റോ ഏഴ് കൂറ്റന്‍ സിക്‌സുകളും നാല് ഫോറും സഹിതം 66 റണ്‍സ് വാരി കളം വിട്ടു. നാലാമനായി ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റന്‍ ആണ് പിന്നെ കളിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തത്. താരം 42 പന്തുകള്‍ നേരിട്ട് നാല് സിക്‌സും അഞ്ച് ഫോറും സഹിതം 70 റണ്‍സ് അടിച്ചെടുത്തു.

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

ആറാം ജയത്തോടെ 12 പോയിന്റുമായി പഞ്ചാബ് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. തോല്‍വി വഴങ്ങിയെങ്കിലും ബാംഗ്ലൂര്‍ നാലാം സ്ഥാനത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
[masterslider id="10"]

Related posts