ബെംഗളൂരു: അന്തരിച്ച കന്നഡ നടന് പുനീത് രാജ്മകുമാറിന് ആദരമായി കര്‍ണ്ണാടകയില്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ മാര്‍ച്ച് 17 ‘ഇന്സ്പിരേഷന് ഡേ’ ആയി ആചരിക്കും. കര്‍ണ്ണാടക സര്‍ക്കാരിന്റേതാണ് തീരുമാനം.”എന്റെ പ്രിയപ്പെട്ട നടന്മാരില് ഒരാളും വലിയ മനുഷ്യസ്നേഹിയുമായിരുന്നു പുനീത്. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് അദ്ദേഹം പ്രചോദനമായിരുന്നു. അതിനാല്‍, മാര്‍ച്ച് 17 പ്രചോദന ദിനമായി ആഘോഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.- കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വലിയ സ്വീകാര്യതയാണ് നടന് സംസ്ഥാനത്തും ആരാധകര്‍ക്കിടയിലും ഉള്ളത്. മരണാനന്തര ബഹുമതിയായി സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പുരസ്കാരമായ ‘കര്‍ണാടക രത്ന’ നല്കി അദ്ദേഹത്തെ…
Read More