ഹണി സിങ് വിവാഹമോചനം നേടി; നൽകിയത് ഒരു കോടി രൂപ ജീവനാംശം

പഞ്ചാബി ഗായകന്‍ ഹണി സിങ്ങും ശാലിനി തല്‍വാറും വേര്‍പിരിഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ഹണി സിങ്ങിന് എതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ശാലിനി രംഗത്തെത്തിയത്. ഇന്നലെ ഡല്‍ഹിയിലെ സാകേത് കുടുംബ കോടതിയില്‍ നടന്ന മധ്യസ്ഥതയിലാണ് ഒരു കോടി രൂപ ജീവനാംശം നല്‍കാം എന്ന വ്യവസ്ഥയിൽ ഹണി സിങ്ങും ശാലിനി തല്‍വാറും ധാരണയിലെത്തിയത്. ജഡ്ജ് വിനോദ് കുമാറിന്റെ സാന്നിധ്യത്തില്‍ ഒരു കോടി രൂപയുടെ ചെക് ഹണി സിങ് ശാലിനി തല്‍വാറിന് കൈമാറി. ഹണി സിങ് ഏറെക്കാലമായി തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയാണെന്നായിരുന്നു ശാലിനിയുടെ പരാതി. മദ്യത്തിനും മയക്കുമരുന്നിനും…

Read More
Click Here to Follow Us