ബെംഗളൂരു : വടക്കൻ കർണാടകയിലെ ധാർവാഡിലും മറ്റ് ജില്ലകളിലും എച്ച്‌ഐവി ബാധിതരുടെ എണ്ണം കുത്തനെ കുറഞ്ഞു. ഒരു ദശാബ്ദം മുമ്പ് ഈ മേഖലയിലെ പല ജില്ലകളും എച്ച്‌ഐവി ഹോട്ട്‌സ്‌പോട്ടുകളായിരുന്നു. ഇപ്പോൾ, പൂജ്യമോ അതിൽ താഴെയോ പോസിറ്റീവ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്യുന്നത്, ഏതാനും വർഷങ്ങൾക്കുള്ളിൽ എച്ച്ഐവി രഹിത ജില്ലകളായി മാറിയേക്കാം. സുരക്ഷിതമായ ലൈംഗികതയെക്കുറിച്ചുള്ള അവബോധം, കോണ്ടം എളുപ്പത്തിൽ ലഭ്യമാക്കൽ, സംസ്ഥാനത്തുടനീളമുള്ള ആന്റി റിട്രോവൈറൽ തെറാപ്പി (എആർടി) കേന്ദ്രങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയാണ് ഇതിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
Read MoreTag: HIV
എച്ച്ഐവി വെള്ളത്തിലൂടെ പകരുമെന്ന് ഭയം; 32 ഏക്കറുള്ള തടാകം വറ്റിച്ച് ജനങ്ങൾ
ബെംഗളൂരു: ഏക ജലസ്രോതസ്സായ തടാകം എച്ച്ഐവി ബാധ ഭയന്നു ഗ്രാമവാസികൾ വറ്റിക്കുന്നു. ധാർവാഡ് മൊറാബ് ഗ്രാമത്തിലെ ജനങ്ങളാണ് എച്ച്ഐവി ബാധിച്ചെന്നു കരുതുന്ന സ്ത്രീയുടെ മൃതദേഹം പൊന്തിയതിനെ തുടർന്നു വിചിത്ര നടപടിക്കു മുതിർന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എച്ച്ഐവി വെള്ളത്തിലൂടെ പകരില്ലെന്ന് ഉറപ്പ് നൽകിയിട്ടും വിശ്വസിക്കാൻ ഇവർ തയാറായില്ല. 32 ഏക്കർ തടാകത്തിന്റെ മുക്കാൽ ഭാഗമേ 5 ദിവസം കൊണ്ട് വറ്റിക്കാനായുള്ളൂ. കുടിക്കാനും ജലസേചനത്തിനും ഉൾപ്പെടെ കുറഞ്ഞതു 15,000 പേർ തടാകത്തിലെ ജലം ഉപയോഗിക്കുന്നുണ്ട്. ഗ്രാമവാസികൾ പഞ്ചായത്ത് അധികൃതരോട് അതിനാൽ, മേഖലയിലെ മാലപ്രഭ കനാലിൽ നിന്നു ശുദ്ധജലമെത്തിച്ചു…
Read More