ബെംഗളൂരു: മണ്ണിടിഞ്ഞ് മരിച്ച ബണ്ട് വാൾ പഞ്ചിക്കല്ല് ഹെന്റി കാർലോ പ്ലാന്റേഷനിലെ മൂന്ന് മലയാളി റബർ ടാപ്പിംഗ് തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കർണാടക സർക്കാർ പ്രഖ്യാപിച്ച ധനസഹായം അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മരിച്ചവരുടെ കുടുംബത്തിനു കൈമാറി. പാലക്കാട് അയിലൂർ കയറാടി കൈതച്ചിറയിൽ മൂത്തേടത്ത് വീട്ടിൽ ബിജു, മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ തെക്ക് പനക്കൽ കുറ്റിയിൽ സന്തോഷ്, കൊടുമൺ ഐക്കാട് പാറവിളയിൽ ബാബു എന്നിവരായിരുന്നു കഴിഞ്ഞ ബുധനാഴ്ച മരിച്ചത്. ഇവർ താമസിക്കുന്ന വാടക വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണായിരുന്നു അപകടം. കൂടുതൽ സഹായങ്ങൾ സഹായിക്കുമെന്ന്…
Read More