ബെംഗളൂരു: ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎൽ) എതിർപ്പിനെത്തുടർന്ന് ഹെബ്ബാള് മേൽപ്പാലത്തിന്റെ പ്രവൃത്തി നിർത്തിവച്ച് ഏകദേശം രണ്ട് വർഷത്തിന് ശേഷം, 225 കോടി രൂപ ചെലവിൽ പദ്ധതിക്കായുള്ള യത്‌നം പുതുക്കുന്നതിന് രൂപരേഖയിൽ മാറ്റം വരുത്തി ബി ഡി എ. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) നിന്ന് നഗരത്തിലേക്കുള്ള യാത്രക്കാരുടെ ഗതാഗത ദുരിതം അവസാനിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കെഐഎയിൽ നിന്ന് നഗരത്തിലേക്ക് പോകുന്ന വാഹനങ്ങൾ നിലവിലുള്ള രണ്ട് വരി മേൽപ്പാലത്തിൽ നിരവധി തടസ്സങ്ങൾ നേരിടുന്നു. തുംകൂർ റോഡിൽ നിന്നും കെആർ പുരത്തുനിന്നും ഇടുങ്ങിയ മേൽപ്പാലത്തെ…
Read More