ബ്രിട്ടൺ :ഉപ്പില്ലാത്ത ഭക്ഷണത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ?എന്നാൽ ഇനി ചിന്തിക്കേണ്ടി വരും. അത്തരത്തിലുള്ള പഠന റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. ദിനംപ്രതിയുള്ള ഉപ്പിന്റെ ഉപയോഗം ആയുർദൈർഘ്യം കുറയുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. യു.കെ ബയോബാങ്കിന്റെ ഒമ്പത് വർഷത്തെ പഠനത്തിലാണ് ഉപ്പും ആയുർദൈർഘ്യവും തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിഞ്ഞത്. ബ്രിട്ടണിൽ 500,000 പേരിൽ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു വിശകലനത്തിലെത്തിച്ചേർന്നത്. ഉപ്പിന്റെ അമിതോപയോഗം മൂലം പുരുഷന്റെ ശരാശരി ആയുർദൈർഘ്യത്തിൽ നിന്ന് രണ്ട് വർഷവും സ്ത്രീയുടേത് ഒന്നര വർഷവുമായി ചുരുങ്ങുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതായത് ശരാശരി ആയുർദൈർഘ്യം 50 വയസായി കുറയും.…
Read More