മൈസൂരു; സ്ഥിരമായ വയറുവേദനയുമായി ഡോക്ടറെ കാണാനെത്തിയ യുവതിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് ഒന്നരകിലോയോളം വരുന്ന തലമുടി. കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് വയറുവേദനയുമായി യുവതി ഡോക്ടർമാരെ കാണാനെത്തിയത്. സ്കാനിംങ് നടത്തിയ ഡോക്ടർമാർ മുഴ പോലുള്ള വസ്തു വയറിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ഏറെ നേരം നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് മുഴ പോലുള്ള വസ്തു പുറത്തെടുത്തത്. ഡോ. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് 3 മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിലൂടെ മുടി പുറത്തെടുത്തത്. സ്വന്തം മുടി തിന്നുന്ന ശീലമുള്ളയാളാണ് യുവതിയെന്ന് ഡോക്ടർമാർ വെളിപ്പെടുത്തി. സ്വകാര്യത…
Read More