ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂര്‍ ഉള്‍പ്പടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും ബിജെപി വളരെ പിന്നിലാണ്. യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലത്തിലെ തിരിച്ചടി ബിജെപി ദേശീയ നേതൃത്വത്തെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. പത്തൊന്‍പത് റൗണ്ട് വോട്ടെണ്ണി തീര്‍ന്നപ്പോള്‍ 19000ത്തിലധികം വോട്ടിന്റെ ലീഡ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയ്ക്കുണ്ട്. ഫുല്പൂരില് പതിനഞ്ച് റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 22842 വോട്ടിന്റെ ലീഡുമായി എസ്പി മുന്നിലാണ്. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ യോഗി മൂന്ന് ലക്ഷത്തിലേറെ…
Read MoreTag: Gorakhpur bypoll
വോട്ടെണ്ണലില്‍ കൃത്രിമം നടക്കുന്നതായി ആരോപിച്ച് സമാജ്വാദി പാര്‍ട്ടി ഇലക്ടറൽ ഓഫീസർക്ക് പരാതി നല്കി.
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷി തിരിച്ചടി നേരിടുകയാണ്. അതേസമയം രണ്ടു സീറ്റിലും ലീഡ് ചെയ്യുന്ന സമാജ് വാദി പാര്‍ട്ടി ഗോരഖ്പൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണലില്‍ കൃത്രിമം നടക്കുന്നതായി ആരോപിച്ച് ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നല്കി. ബി.ജെ.പി. സ്ഥാനാർഥി രണ്ടാം സ്ഥാനത്തെത്തിയതുമുതല്‍ വോട്ടെണ്ണല്‍ സംബന്ധിച്ച വിവരം നൽകുന്നത് ജില്ലാ വരണാധികാരി നിര്‍ത്തി വച്ചതായി പാര്‍ട്ടിയുടെ പരാതിപ്പെട്ടു. വോട്ടെണ്ണല്‍ 9 റൗണ്ടില്‍ എത്തുമ്പോഴും മുന്‍ റൗണ്ടിലെ ഭൂരിപക്ഷമാണ് അറിയിക്കുന്നത് എന്നായിരുന്നു പാര്‍ട്ടിയുടെ പരാതി. എസ്.പി. നേതാവ് നരേഷ് ഉത്തം പട്ടേൽ സംസ്ഥാന ചീഫ് ഇലക്ഷൻ…
Read Moreഉത്തര്‍പ്രദേശില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് വിലക്ക്.
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഗോരഖ്പൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തിയ മാധ്യമങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ ബിജെപിയെ പിന്നിലാക്കി സമാജ് വാദി പാര്‍ട്ടി മുന്നേറിയിരുന്നു. ഇത് തത്സമയം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെയാണ് വിലക്കിയത്. നിലവില്‍ ബിജെപിയുടെ ഉപേന്ദ്ര കുമാര്‍ ദത്ത് സമാജ് വാദി പാര്‍ട്ടിയുടെ പ്രവേന്‍ കുമാര്‍ നിഷാദിനേക്കാള്‍ 11000 വോട്ടുകള്‍ക്ക് പിന്നിലാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് പുറത്തിറങ്ങാന്‍ ജില്ലാ മജിസ്ട്രേറ്റ് രാജിവ് റൗത്തേല ആവശ്യപ്പെടുകയും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുമായി സംഘര്‍ഷത്തിന് ഇടയാക്കുകയുമായിരുന്നു.
Read More