ബെംഗളൂരു : വടക്കൻ ബെംഗളൂരുവിലെ നാഗവരയ്ക്കും സത്തന്നൂരിനും ഇടയിൽ റോഡരികിൽ സ്ഥിരമായി മാലിന്യം തള്ളുന്നത് സംബന്ധിച്ച് ഉപലോകായുക്ത അന്വേഷണം ആരംഭിച്ചു. ഒരു പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ ലോകായുക്ത പോലീസ് നാഗവര മുതൽ ആർഇവിഎ യൂണിവേഴ്സിറ്റി വരെയുള്ള റോഡിന്റെ ഇരുവശവും പരിശോധിക്കുകയും മാലിന്യങ്ങൾ തള്ളുന്നതായി കണ്ടെതുകയും ചെയ്തു. തുടർന്ന് ലോകായുക്ത ഇടപെട്ടതിനെ തുടർന്നാണ് ബിബിഎംപി മാലിന്യം നീക്കി.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉപലോകായുക്ത ജസ്റ്റിസ് ബി എസ് പാട്ടീൽ സ്വമേധയാ അന്വേഷണം ആരംഭിച്ചു. പാട്ടീൽ ബിബിഎംപി ജോയിന്റ് കമ്മീഷണറോട് (യെലഹങ്ക) റിപ്പോർട്ട് തേടിയിട്ടുണ്ട്.
Read More