ബെംഗളൂരു: വർക്ക് ഫ്രം ഹോം തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 5.85 കോടി രൂപ കണ്ടുകെട്ടി. ബെംഗളൂരു ഉൾപ്പെടെ 12 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കേസിൽ 92 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളിൽ ആറുപേർ വിദേശികളാണ്. തട്ടിപ്പ് കമ്പനികൾക്ക് ചൈനീസ് ബന്ധമുണ്ടെന്നും ഇ ഡി അന്വേഷണത്തിൽ കണ്ടെത്തി. വർക്ക് ഫ്രം ഹോം മോഡലിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾക്കെതിരെയായിരുന്നു ഇ .ഡി അന്വേഷണം. കീപ്പ് ഷെയർ എന്ന ആപ്ലിക്കേഷൻ വഴിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.
Read MoreTag: Fraud job
ജോലി വാഗ്ദാനതട്ടിപ്പ്, പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ലെന്ന് വിമർശനം
ബെംഗളൂരു : ഓണ്‍ലൈനിലൂടെ ജോലി വാഗ്ദാനം ചെയ്ത് ബെംഗളൂരുവിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. നിരവധി മലയാളികള്‍ തട്ടിപ്പിനിരയായിട്ടുണ്ട്. പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന വിമർശനം ഉണ്ട്. മടക്ക യാത്രയ്ക്ക് പോലും പണമില്ലാതെയാണ് പലരും ബെംഗളൂരുവില്‍ കുടുങ്ങിയത്. ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്, യൂണിലിവര്‍,ടി വി എസ് അടക്കം വന്‍കിട സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് മലയാളികള്‍ അടക്കം നിരവധി പേരുടെ പണം തട്ടിയത്. ഇന്‍സ്റ്റന്‍റ് കരിയര്‍ സര്‍വീസ്,കെ ടു ഇന്‍സൈറ്റ് എന്ന ഏജന്‍സികളുടെ പേരിലായിരുന്നു പരസ്യം. താമസവും ഭക്ഷണവും സൗജന്യം, മാസം 25000…
Read More