ബെംഗളൂരു: സുഹൃത്തിനെ അസഭ്യം പറഞ്ഞെന്നാരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവറെ ഡോക്ടർ ക്ലബ്ബിനുള്ളിൽ പൂട്ടിയിട്ട് മർദിച്ചു. യെലഹങ്കയിൽ നിന്ന് വി മുരളി (26) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യെലഹങ്കയ്ക്ക് സമീപമുള്ള ബഗലൂരിലെ ശ്രീ മാരുതി ആശുപത്രി ഉടമയുമായ ഡോ രാകേഷ് ഷെട്ടിയെ (40) കസ്റ്റഡിയിൽ എടുത്ത ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.നവംബർ 8 ന് ആണ് സംഭവം നടന്നത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് എട്ട് മണിക്കൂറിനുള്ളിൽ ഞങ്ങൾ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും മറ്റ് മൂന്ന് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും മുരളിയുടെ ശരീരത്തിലെ മുറിവുകളും ഡോക്ടറുടെ മെഡിക്കൽ…
Read More