കാന്താര ആമസോൺ പ്രൈമിൽ , 150 കോടിയുടെ ഡീൽ

ബെംഗളൂരു: ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ജാഡയോ പിആര്‍ വര്‍ക്കോ ഇല്ലാതെ നിശ്ശബ്ദമായി തിയറ്ററില്‍ എത്തിയ ചിത്രമാണ് കാന്താര. ഇതിനകം തിയറ്റര്‍ വരുമാനം തന്നെ 400 കോടി കവിഞ്ഞ് മുന്നേറുന്ന കാന്താര ഇനി നവംബര്‍ 24 മുതല്‍ ആമസോണ്‍ പ്രൈമില്‍ കാണാം. ഏകദേശം 150 കോടിക്കാണ് ഒടിടി കരാര്‍ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌. അങ്ങിനെയെങ്കില്‍ കാന്താര കളക്ഷന്‍റെ കാര്യത്തില്‍ 550 കോടിയിലേക്ക് കുതിക്കുകയാണ്. നടന്‍ പൃഥ്വിരാജായിരുന്നു കാന്താരയുടെ മലയാളം പതിപ്പ് വിലക്കെടുത്തത്. കേരളത്തില്‍ 50 ദിവസത്തിലധികമായി കാന്താര നിറ‍ഞ്ഞോടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രചനയും സംവിധായകനും നായകനുമായി നിറഞ്ഞാടുകയായിരുന്ന…

Read More

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം:  68–ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ നടത്തുന്ന വാർത്താസമ്മേളനത്തിൽ വൈകീട്ട് നാല് മണിക്കാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക. മലയാളത്തിൽ നിന്ന് മാലിക്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ പട്ടികയിലുണ്ടെന്നാണ് സൂചന. താനാജി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് അജയ് ദേവ്ഗൺ, സുററയ് പോട്രിലെ പ്രകടനത്തിന് സൂര്യ എന്നിവർ മികച്ച നടനുള്ള അന്തിമ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സുററയ് പോട്രിലെ പ്രകടനത്തിന് അപർണ ബാലമുരളി മികച്ച നടിയായും, അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ബിജുമേനോൻ മികച്ച സഹനടനായും പരിഗണിക്കപ്പെടുന്നുണ്ട്.…

Read More

തുല്യ വേതനത്തെ എതിര്‍ത്ത് അമ്മ

സിനിമ മേഖലയില്‍ സ്ത്രീക്കും പുരുഷനും തുല്യ വേതനം എന്ന നിര്‍ദേശം എതിര്‍ത്ത് അമ്മ. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സിനിമാ സംഘടനകളുടെ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശത്തോടാണ് അമ്മ എതിര്‍പ്പ് അറിയിച്ചത്. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് അമ്മ ട്രഷറര്‍ സിദ്ദിഖ് പറഞ്ഞു. സര്‍ക്കാരാണ് റിപ്പോര്‍ട്ട് പുറത്തുവിടേണ്ടത്. സര്‍ക്കാരിന്റെ തീരുമാനത്തെ അമ്മ ഒരിക്കലും ചോദ്യം ചെയ്യില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിലെ കണ്ടെത്തലുകളും പുറത്തുവിടുന്നതില്‍…

Read More

പ്രേക്ഷകർ ഏറ്റെടുത്ത് ‘ജന ഗണ മന’ 

കൊച്ചി: ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷങ്ങളിലെത്തുന്ന ജന ഗണ മന തിയേറ്ററുകളിലെത്തി. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വളരെ റിയലിസ്റ്റിക്കായിട്ടുള്ളതും സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയാണിതെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. പൃഥ്വിരാജിന്റെയും സുരാജിന്റെ പ്രകടനം ഒന്നിനൊന്ന് മികച്ച് നില്‍ക്കെന്നുമാണ് കമന്റുകള്‍. സുരാജ് പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. ക്വീന്‍ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജന ഗണ മന. പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാരിസ് മുഹമ്മദ്…

Read More

ബെം​ഗളുരു ചലച്ചിത്ര മേള: ഫെബ്രുവരി 7 മുതൽ

ബെം​ഗളുരു: ബെം​ഗളുരു രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 7 മുതൽ 14 വരെ നടക്കും. 200 ചിത്രങ്ങൾ 14 വിഭാ​ഗങ്ങളിലായി പ്രദർശിപ്പിക്കുമെന്ന് കർണ്ണാടക ചലച്ചിത്ര അക്കാദമി ചെയർമാൻ എൻ ചന്ദ്രശേഖർ പറഞ്ഞു

Read More

രജനീകാന്തിന്റെ 2.0 ചിത്ര പ്രദർശനത്തിനെതിരെ കടുത്ത പ്രതിഷേധം; അന്യഭാഷാ ചിത്രങ്ങൾ കന്നഡ സിനിമകളുടെ വളർച്ച മുരടിപ്പിക്കുമെന്ന് വിചിത്ര വാദം

ബെം​ഗളുരു; ഇന്ന് പ്രദർശനത്തിനെത്തുന്ന രജനീകാന്ത് ചിത്രം 2.0 ക്കെതിരെ വൻ രോഷം. ലാൽബാ​ഗിന് സമീപത്തെ ഉർവശി തീയേറ്ററിൽ ഇന്ന് രാവിലെ ചിത്രം പ്രദർശനത്തിനെത്തുമെന്നിരിക്കേയാണ് പ്രതിഷേധം. ഇത്തരം അന്യഭാഷാ ചിത്രങ്ങൾ കന്നഡ സിനിമയുടെ വളർച്ച മുരടിപ്പിക്കുമെന്നാണ് ഇവരുടെ വാദം. കർണാടകയിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ കന്നഡ ചലുവലി വാട്ടാല‍ നാ​ഗരാജ രം​ഗത്ത്.

Read More
Click Here to Follow Us