ജൂൺ 30 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് കടുവ എത്തുന്നു. അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോൾ പൃഥ്വിരാജ്. ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, ചെന്നൈ, ദുബായ് എന്നിവിടങ്ങളിലാ യാണ് പ്രൊമോഷൻ പരിപാടികൾ നടക്കുന്നത്. കഴിഞ്ഞദിവസം പ്രമോഷനു വേണ്ടി ബെംഗളൂരുവില്‍ നടന്‍ എത്തിയിരുന്നു. അവതാരക കന്നഡ ഭാഷയില്‍ പറഞ്ഞു കൊടുക്കുന്നതിനനുസരിച്ച് പൃഥ്വിരാജ് സംസാരിക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
Read More