ബിഎംടിസി ഫീഡർ ബസ് സർവീസ് 26 മുതൽ 

ബെംഗളൂരു: യശ്വന്തപുര റെയിൽവേ സ്റ്റേഷനെയും ബയ്യപ്പനഹള്ളി ടെർമിനലിനെയും ബന്ധിപ്പിക്കുന്ന ബിഎംടിസി ഫീഡർ ബസ് സർവീസ് 26 ന് ആരംഭിക്കും. റൂട്ട് നമ്പർ 300 ആർ ബസ് യശ്വന്തപുര ബസ് ടെർമിനൽ, കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ,ബെംഗളൂരു ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ, മാരുതി സേവ നഗർ വഴി ബയ്യപ്പനഹള്ളി ടെർമിനലിലെത്തും.

Read More

മെട്രോ സ്റ്റേഷനുകളിൽ നിന്ന് അപ്പാർട്മെന്റ് കോംപ്ലക്സുകളിലേക്ക് ഫീഡർ ബസ് പദ്ധതി

ബെംഗളുരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ നിന്ന് തുടർയാത്രാ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അപ്പാർട്മെന്റ് കോംപ്ലക്സുകൾ കേന്ദ്രീകരിച്ച് ഫീഡർ ബസ് ആരംഭിക്കാനുള്ള പദ്ധതിയുമായി ബിഎംടിസി.  ബിഎംആർസിയുമായി സഹകരിച്ചാണ് പുതിയ പരീക്ഷണം. ഇതിനായി കൂടുതൽ ഇലക്ട്രിക് മിനി ബസുകൾ ഫീഡർ സർവീസിനായി ഉപയോഗിക്കും. നിലവിൽ മെട്രോ സ്റ്റേഷനുകൾ നിന്ന് ബസ് ടെർമിനലുകൾ, പാർപ്പിട മേഖലകൾ, ഐടി പാർക്കുകൾ എന്നിവിടങ്ങളിലേക്കാണ് ബിഎംടിസി ഫീഡർ സർവീസ് നടത്തുന്നത്. നൂറിലധികം ഫ്ലാറ്റുകളുള്ള നഗരത്തിലെ കോംപ്ലക്സുകളിൽ നിന്ന് ബസ് സർവീസ് ആരംഭിച്ചാൽ കൂടുതൽ പേർ സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് ബസിൽ മെട്രോ സ്റ്റേഷനിൽ എത്തുമെന്നാണ്…

Read More

ഇന്ന് മുതൽ സർ എംവി ടെർമിനലിലേക്ക് ബിഎംടിസി ഫീഡർ ബസുകൾ ഓടിത്തുടങ്ങും

ബെംഗളൂരു: സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) തിങ്കളാഴ്ച മുതൽ ബെംഗളൂരുവിലെ സർ എം വിശ്വേശ്വരയ്യ ടെർമിനലിൽ നിന്ന് (എസ്‌എംവിബി) മൂന്ന് ട്രെയിനുകളുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ, അയൽ പ്രദേശങ്ങളിൽ നിന്ന് ടെർമിനലിനെ ബന്ധിപ്പിക്കുന്ന അഞ്ച് മെട്രോ ഫീഡർ സർവീസുകൾ ബിഎംടിസി നടത്തും. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) 10 ബസുകൾ വിന്യസിച്ചിട്ടുണ്ട്, ഇത് പുതിയ ടെർമിനലിനെ ചന്നസാന്ദ്ര (എംഎഫ്-1ഇ), സെൻട്രൽ സിൽക്ക് ബോർഡ് (എംഎഫ്-5), ബാനസവാടി, സുബ്ബയ്യനപാല്യ (എംഎഫ്-7എ), നാഗവാര (എംഎഫ്-7ബി) കൂടാതെ മൂന്നേകൊലാലു ക്രോസ് (MF-9) എന്നിവയുമായി ബന്ധിപ്പിക്കും. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ…

Read More
Click Here to Follow Us