വ്യാജ ആർ.ടി.പി.സി.ആറുമായി അതിർത്തി കടക്കാൻ ശ്രമിച്ച 7 പേർ അറസ്റ്റിൽ

മംഗളുരു: കാസറഗോഡ് ജില്ലയിൽ നിന്നും മംഗലാപുരത്തേക്ക് വ്യാജ ആർ.ടി.പി.സി.ആറുമായി കടക്കാൻ ശ്രമിച്ച രണ്ട് വിദ്യാർത്ഥികൾ ഉൾപ്പടെ ഏഴ് പേരെ മംഗളുരു പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിൽ നിന്ന് ദക്ഷിണ കന്നഡയിലേക്ക് പ്രവേശിക്കുന്ന തലപ്പാടിയിലെ അതിർത്തി ചെക്ക് പോസ്റ്റിൽ വ്യാജ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതിനാണ് അറസ്റ്റ്. കാസറഗോഡ് സ്വദേശികളായ അബ്ദുൾ തമീം (19), ഹസീൻ (31), ഹാദിൽ (25), ഇസ്മായിൽ (48), കബീർ എ.എം. (24), അബൂബക്കർ (28) മംഗളൂരു സ്വദേശിയായ പടിൽ മുഹമ്മദ് ഷെരീഫ് (34), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ…

Read More

വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നല്കുന്നവർക്കെതിരെ കർശന ശിക്ഷ നടപടികൾ സ്വീകരിക്കും; മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിൽ വ്യാജ ആർടി-പിസിആർ നെഗറ്റീവ് ടെസ്റ്റ് ഫലങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പറഞ്ഞു. അതിർത്തി കടന്നു വരുന്ന ചില ആളുകൾ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വ്യാജമായി നൽകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ബസ് സ്റ്റോപ്പുകൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും സമീപം ജാഗ്രത പാലിക്കുന്നുണ്ടെന്നും കുറ്റവാളികളെ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബൊമ്മൈ പറഞ്ഞു. വ്യാജ നെഗറ്റീവ് റിപ്പോർട്ടുകൾ ലഭിച്ചതായി കണ്ടെത്തിയവർക്കായി പരിശോധനകൾ വീണ്ടും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More
Click Here to Follow Us