ഹാവേരി: പൊന്നും വിലക്ക് കാളയെ സ്വന്തമാക്കി സേലം സ്വദേശി സെൽവം. കോടിഹള്ളി നരസിംഹ എന്നറിയപ്പെടുന്ന കാളയ്ക്കാണ് സെൽവം 10 ലക്ഷം മുടക്കിയത്. തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിനായാണ് പോരുകാളയെ വിറ്റത്. ഹാവേരി ജില്ലയിലെ ബെദഗി താലൂക്കില െ കർഷകനായ രേവണ്ണസിദ്ധപ്പയുടെ ഉടമസ്ഥതയിലാണ് കോടിഹള്ളി നരസിംഹ ഉണ്ടായിരുന്നത്. അമരാവതി ഇനത്തിൽ പെട്ട കാളയാണ് വിറ്റുപോയ നരസിംഹ. ഇതിന് മുൻപും കാളപ്പോരിൽ മിന്നും പ്രകടനങ്ങൾ സ്വന്തമാക്കിയിട്ടുള്ള കാളയാണ് നരസിംഹ എന്ന കോടിഹളളി നരസിംഹ. 600 കിലോയോളം ഭാരവും അഞ്ചടി അടുത്ത് ഉയരവും ഈ കാളയുടെ സവിശേഷതയാണ്.
Read More