ബെംഗളൂരു: നഗരത്തിൽ അശ്രദ്ധമായി കിടക്കുന്ന കേബിളുകൾ മാറ്റാൻ ഉള്ള തയ്യാറെടുപ്പിലാണ് ബെസ്കോം. നിരവധി അപകടങ്ങൾക്ക് കാരണമാവുന്ന ഒപ്റ്റിക്കൽ ഫൈബർ, ഡിഷ് ആന്റിന, ഡാറ്റാ കേബിളുകൾ എന്നിവ നീക്കം ചെയ്യുന്നതിനൊപ്പം പരസ്യ ഹോർഡിങ്ങുകളിലേക്ക് അനധികൃതമായി വൈദ്യുതി കണക്ഷൻ എടുക്കാൻ ഉപയോഗിച്ച കേബിളുകളും നീക്കം ചെയ്യുമെന്ന് ബെസ്കോം അറിയിച്ചു. സഞ്ജയ് നഗറിലെ ബസ് ഷെൽറ്ററിൽ അശ്രദ്ധമായി കിടന്നിരുന്ന വൈദ്യുതി കേബിളിൽ നിന്നും ഷോക്കേറ്റ് ഒരാൾ മരണപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ബെസ്കോമിന്റെ ഈ നീക്കം. ഇതിനായി ബെസ്കോം പരിധിയിൽ വരുന്ന 8 ജില്ലകളിലെ ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് ബെസ്കോം…
Read More