ബെംഗളൂരു: കുറഞ്ഞ നിരക്കിൽ കൂടുതൽ വേഗത്തിൽ ബംഗളുരുവിൽ നിന്ന് മൈസുരുവിൽ എത്താമെന്നതിനാൽ കർണാടകം ആർ.ടി.സി. ഇലക്ട്രിക്ക് ബസിനു പ്രിയം ഏറുന്നു. യാത്രക്കാരിൽ നിന്നുള്ള മികച്ച പ്രതികരണം കണക്കിലെടുത്ത് റൂട്ടിൽ 8 ബസുകൾ കൂടി ഉടൻ സർവീസ്നടത്തുമെന്ന് ആർ.ടി.സി. പ്രഖ്യാപിച്ചു. കർണാടക ആർ.ടി.സി.യുടെ ആദ്യ ജില്ലാന്തര ഈ ബസ് സർവീസായ മൈസുരുവിലേക്കുള്ള ഇവി പവർ പ്ലസ് ജനുവരി 16 നാണ് സർവീസ് ആരംഭിച്ചത്. നിലവിൽ 2 .45 മണിക്കൂർ കൊണ്ട് മൈസുരുവിലെത്തും. റൂട്ടിൽ സർവീസ് നടത്തുന്ന ഐരാവത് മുല്റ്റി ആക്സിൽ, രാജഹംസ ബസുകളെക്കാൾ വേഗത്തിലെത്തും. ബെംഗളൂരു-…
Read MoreTag: E Bus
ബെംഗളൂരു – മൈസൂരു വൈദ്യുത ബസ് സർവീസ് ആരംഭിച്ചു
ബെംഗളൂരു: കർണാടക ആർ.ടി.സി.യുടെ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള വൈദ്യുത ബസ് സർവീസ് ഇന്നലെ ആരംഭിച്ചു. തുടർന്നും ഈ ബസുകൾ എല്ലാദിവസവും രാവിലെ 6.45-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 9.30-ന് മൈസൂരുവിലെക്ക് സർവീസ് നടത്തും. തിരിച്ച് ഉച്ചയ്ക്ക് 12-ന് മൈസൂരുവിൽനിന്ന് പുറപ്പെട്ട് 2.45-ന് ബെംഗളൂരുവിലെത്തും. 282 കിലോമീറ്ററാണ് ഇരുവശത്തേക്കുമായി ബസ് സഞ്ചരിക്കുന്നത്. വൈദ്യുത ബസുകൾക്ക് ബെംഗളൂരു – മൈസൂരു റൂട്ടിൽ 300 രൂപയാണ് ടിക്കറ്റ് നിരക്ക്.
Read Moreബെംഗളൂരു-മൈസൂർ ഇ-ബസ് യാത്ര തിങ്കളാഴ്ച മുതൽ
ബെംഗളൂരു: തിങ്കളാഴ്ച മുതൽ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളിൽ യാത്രക്കാർക്ക് ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ യാത്ര ചെയ്യാം. ഇതാദ്യമായാണ് കെഎസ്ആർടിസി ‘ഇവി പവർ പ്ലസ്’ വിഭാഗത്തിന് കീഴിൽ ഇന്റർ സിറ്റി ഇ-ബസുകൾ സർവീസ് നടത്തുന്നത്. ബെംഗളൂരു-മൈസൂർ റൂട്ടിൽ മൾട്ടി ആക്സിൽ എസി ബസുകൾക്ക് 330 രൂപയും നോൺ എസിക്ക് 240 രൂപയും ഇ-ബസുകൾക്ക് 300 രൂപയുമാണ് ഈടാക്കുന്നതെന്ന് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ വി അൻബുകുമാർ പറഞ്ഞു. 43 പേർക്ക് ഇരിക്കാവുന്ന 12 മീറ്റർ എസി സെമി-സ്ലീപ്പർ ബസുകൾ യാത്രക്കാർക്ക് സുഖപ്രദമായ യാത്ര ഉറപ്പാക്കുമെന്നും കുമാർ പറഞ്ഞു.…
Read Moreയാത്രക്കാർക്ക് പ്രിയം ഇലക്ട്രിക്ക് ബസുകളോട്; സ്ഥിരയാത്രക്കാർ കൂടുന്നു
ബെംഗളൂരു: ഡീസൽ ബസുകളെ അപേക്ഷിച്ചു യാത്രക്കാർക്കു പ്രിയം ഒച്ചയും കുലുക്കവും കുറഞ്ഞ പരിസ്ഥിതി സൗഹാർദ ഇലക്ട്രിക് ബസുകളോട്. സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ സ്ഥിരമായി ഇ ബസിൽ യാത്ര ചെയ്യുന്നവരുടെ എണ്ണവും ഓരോ മാസവും കൂടുകയാണ്. ടുമോക്ക് ആപ് ഉപയോഗിച്ച് ഡിജിറ്റൽ പാസ് ആരംഭിച്ചതും പുതുതലമുറ ഇ ബസുകളെ നഗരവാസികൾക്കിടയിൽ ജനകീയമാക്കി. കഴിഞ്ഞ വർഷം ഡിസംബർ 27നാ ണ് നഗരത്തിൽ ആദ്യമായി 40 ഇലക്ട്രിക് മിനി ബസുകൾ സർവീസ് ആരംഭിച്ചത്. കൂടാതെ ഈ വർഷം ഓഗസ്റ്റ് 15ന് 75 വലിയ ഇലക്ട്രിക് ബസുകളുടെ സർവീസും…
Read Moreബി.എം.ടി.സിയുടെ ആദ്യ ഇലക്ട്രിക് ബസ് ഞായറാഴ്ച എത്തും
ബെംഗളൂരു: പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾക്കായുള്ള നഗരത്തിന്റെ കാത്തിരിപ്പിന് വിരാമം. ബെംഗളൂരു സ്മാർട്ട് സിറ്റി പദ്ധതിയുടെ കീഴിലുള്ള ബിഎംടിസിയുടെ ആദ്യ ഇലക്ട്രിക് ബസ് ഞായറാഴ്ച നഗരത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബെംഗളൂരു സ്മാർട്ട് സിറ്റി പദ്ധതിയുടെ കീഴിൽ 90 നോൺ എസി മിഡി (9 മീറ്റർ നീളമുള്ള) ഇ–ബസുകൾ ഒരുക്കുന്നതിനായി ജെബിഎം ഓട്ടോയ്ക്കും എൻടിപിസിക്കും ഫെബ്രുവരിയിൽ കരാർ നൽകിയതായി ബിഎംടിസി അധികൃതർ പറഞ്ഞു. 30 മുതൽ 35 വരെ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ ബസുകൾ മൈസൂർ റോഡ്, ബൈപ്പനഹള്ളി, ബനശങ്കരി, ഇന്ദിരാനഗർ തുടങ്ങിയ മെട്രോ സ്റ്റേഷനുകളിൽ നിന്നും യാത്രക്കാരെ കൊണ്ടുപോകുന്ന…
Read More