മലപ്പുറം: മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരവും മലപ്പുറം എം.എസ്.പി അസി. കമാന്‍ഡറുമായ ഐ.എം. വിജയന് ഡോക്ടറേറ്റ്. റഷ്യയിലെ അക്കാന്‍ഗിര്‍സ്ക് നോര്‍ത്തേന്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയില്‍ നിന്നാണ് ബഹുമതി. കായിക മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ബഹുമതിയായി ഡോക്ടറേറ്റ് നല്‍കിയത്. ഈ മാസം 11ന് റഷ്യയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ബഹുമതി ഏറ്റുവാങ്ങി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി കാണികളുടെ സാന്നിധ്യത്തില്‍ സര്‍വകലാശാല സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഇന്റര്‍ യൂനിവേഴ്സിറ്റി ഫുട്ബാള്‍ മത്സരത്തിനു ശേഷം മൈതാനത്തു വെച്ചാണ് ഡോക്ടറേറ്റ് സമ്മാനിച്ചതെന്നും ഇത് മറക്കാനാകാത്ത അനുഭവമാണെന്നും വിജയന് പറഞ്ഞു. 1999ല്‍…
Read MoreTag: doctorate
നടൻ പുനീത് രാജ്കുമാറിന് ഡോക്ടറേറ്റ് നൽകി ആദരിക്കും
മൈസൂരു : സർവകലാശാലയുടെ 102 മത് ബിരുദദാന ചടങ്ങിൽ അന്തരിച്ച നടൻ പുനീത് രാജ്കുമാറിനു മൈസൂരിലെ ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കും. മാർച്ച് 22 ന് നടക്കുന്ന ചടങ്ങിൽ നടന്റെ ഭാര്യ അശ്വനി ആദരം ഏറ്റുവാങ്ങും. കല, സാമൂഹികം, സാംസ്കാരികം മേഖലകളിലെ പുനീതിന്റെ സംഭാവനകൾ കണക്കിലെടുത്താണ് ഈ അംഗീകാരം നൽകുന്നതെന്ന് സർവകലാശാല വൈസ് ചാൻസിലർ അറിയിച്ചു. ചടങ്ങിൽ 28581 ഓളം ഉദ്യോഗാർഥികൾ ബിരുദം ഏറ്റുവാങ്ങും.
Read Moreസംവിധായകൻ പ്രിയദർശന് ഡോക്ടറേറ്റ്
ചെന്നൈ : സംവിധായകന് പ്രിയദര്ശന് ഡോക്ടറേറ്റ് ലഭിച്ചു. ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് പ്രിയദര്ശന് ഡോക്ടറേറ്റ് നല്കി ആദരിച്ചത്.ചലച്ചിത്രരംഗത്തെ വിശിഷ്ട സേവനങ്ങള്‍ക്കാണ് ആദരം. വിവിധ ഭാഷകളിൽ നിരവധി ചിത്രങ്ങളാണ് പ്രിയദർശൻ എന്ന സംവിധായാകന്റെ കഴിവിലൂടെ സിനിമാ ലോകത്തിനു ലഭിച്ചത്. ഡോക്ടറേറ്റ് നല്‍കുന്നതിന്റെ ചടങ്ങിലെ ദൃശ്യങ്ങള്‍ പ്രിയദര്‍ശന്റെ മകളും നടിയുമായ കല്യാണി പ്രിയദര്ശന് ആണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
Read More