ബെംഗളൂരു : കനകപുരയ്ക്ക് സമീപത്തെ മേക്കേദാട്ടു സംഗമയിൽ നദിയിൽ മുങ്ങി അഞ്ച് കോളേജ് വിദ്യാർഥികൾ മരിച്ചു. ബെംഗളൂരു സ്വദേശികളായ വർഷ (20), അർപിത (20), നേഹ (19), അഭിഷേക് (20), തേജസ് (20) എന്നിവരാണ് മരിച്ചത്. നഗരത്തിലെ വിവിധകോളേജുകളിൽ പഠിക്കുന്ന ഇവർ നേരത്തേ പീനിയയിലെ സ്വകാര്യ പി.യു. കോളേജിൽ ഒന്നിച്ചുപഠിച്ചവരാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവർ സുഹൃത്തുക്കളോടൊപ്പം വിനോദസഞ്ചാരകേന്ദ്രമായ മേക്കോദാട്ടു സംഗമയിലെത്തിയത്. കാവേരി നദിയിൽ നീന്താനിറങ്ങിയ ഒരു വിദ്യാർഥി ഒഴുക്കിൽപ്പെട്ടപ്പോൾ മറ്റ് വിദ്യാർഥികൾ രക്ഷിക്കാനിറങ്ങുകയായിരുന്നു. എന്നാൽ നീന്തലറിയാത്തതിനാൽ ഇവരും ഒഴുക്കിൽപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന മറ്റുവിദ്യാർഥികൾ പ്രദേശവാസികളെ വിവരമറിയിച്ചെങ്കിലും…
Read MoreTag: death
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ബംബ്രാണ നമ്പിടി ഹൗസില്‍ ഖാലിദിന്റെ മകൻ യൂസഫ് കൈഫ് (19) ആണ് മരിച്ചത്. കഴിഞ്ഞ ഇരുപതാം തീയതി രാവിലെ മംഗളൂരുവിലെ കോളജിലേക്ക് ബൈക്കില്‍ പോകവെ മംഗല്‍പാടി കുക്കാറില്‍ വച്ച് യു.എല്‍.സി.സിയുടെ വെള്ളം കൊണ്ടുപോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് മരണം സംഭവിച്ചത്.
Read Moreഇരട്ട കുട്ടികളുടെ മരണം; ഐസ്ക്രീം കഴിച്ചതിന് പിന്നാലെയെന്ന അമ്മയുടെ വാദം കളവ്
ബെംഗളൂരു: മണ്ഡ്യയില്‍ ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ മരണത്തിന് പിന്നില്‍ അമ്മയുടെ വാദം കള്ളമെന്ന് കണ്ടെത്തി. ഐസ്ക്രീം കഴിച്ചതിന് ശേഷം കുട്ടികള്‍ക്ക് ശാരീരിക അവശതകളുണ്ടായെന്നായിരുന്നു അമ്മയുടെ മൊഴി. എന്നാല്‍ പിന്നീട് പോലീസ് ചോദ്യം ചെയ്പ്പോള്‍ ഐസ്ക്രീമില്‍ വിഷം കലർത്തിയെന്ന് അമ്മ തന്നെ സമ്മതിക്കുകയായിരുന്നു. മരണപ്പെട്ട ഇരട്ടക്കുട്ടികള്‍ക്ക് പുറമെ അമ്മയും നാല് വയസുള്ള മൂത്ത മകൾ ഇപ്പോഴും ചികിത്സയിലാണ്. കുട്ടികള്‍ക്ക് വിഷം കലർത്തിയ ഐസ്ക്രീം കൊടുത്ത ശേഷം അത് താനും കഴിച്ചതായി അമ്മ പറഞ്ഞു. മണ്ഡ്യയിലെ ശ്രീരംഗപട്ടണം താലൂക്കില്‍ ഉള്‍പ്പെടുന്ന ബെട്ടഹള്ളി ഗ്രാമത്തിലാണ് സംഭവം. പൂജ –…
Read Moreബെംഗളൂരുവിലേക്കുള്ള ബസിൽ കാർ ഇടിച്ച് കയറി അപകടം; അമ്മയും മക്കളും മരിച്ചു
ബെംഗളൂരു: കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി അപകടം. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദിൽ, അബ്ദുള്ള എന്നിവരാണ് മരിച്ചത്. മൂവരും കാർ യാത്രികരാണ്. തിരുവനന്തപുരം-ബെംഗളൂരു കെഎസ്ആർടിസി സ്‌കാനിയ ബസിലേക്ക് ഇവർ സഞ്ചരിച്ച കാർ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ രണ്ടുപേർ പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉമ്മർ, അമീർ എന്നിവർക്കാണ് പരിക്കേറ്റത്. ഉമ്മറിൻ്റെ ഭാര്യയും മക്കളുമാണ് മരിച്ചത്. ബസ് ബെംഗളൂരുവിലേക്കും കാർ കോഴിക്കോട് ഭാഗത്തേക്കും പോകുകയായിരുന്നു. രാവിലെ ആറരയോടെയാണ്…
Read Moreപഴം, പച്ചക്കറി ലോറി ഡിവൈഡറിൽ ഇടിച്ച് മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: ലോറി ഡിവൈഡറില്‍ ഇടിച്ച് ഇരിക്കൂർ സ്വദേശിയായ യുവാവ് മരിച്ചു. ലോറി ഡ്രൈവർ ഇരിക്കൂർ പൈസായിയിലെ മങ്ങാടൻപുതിയപുരയില്‍ മുഹമ്മദ് റാഷിദ് (27) ആണ് മരിച്ചത്. പച്ചക്കറിയും പഴവർഗങ്ങളും കയറ്റി നാട്ടിലേക്ക് മടങ്ങവെ ഇന്നലെ പുലർച്ചെ ബെംഗളൂരു- മൈസൂരു റോഡില്‍ കെങ്കേരിക്ക് സമീപമായിരുന്നു അപകടം. ലോറിയിലുണ്ടായിരുന്ന ശിഹാബുദ്ദിൻ, ഷംനാസ്, ഷംന, ഷംസ എന്നിവരെ പരിക്കുകളോടെ കെങ്കേരി ബിജിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടൻ നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവരെ സമീപത്തെ രാംനഗർ ആശുപത്രിയിലെത്തിച്ചെങ്കിലും മുഹമ്മദ് റാഷിദിന്‍റെ ജീവൻ രക്ഷിക്കാനായില്ല. രാംനഗർ ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം…
Read Moreമുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു
കണ്ണൂർ: തലശ്ശേരി എരഞ്ഞോളിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. എരഞ്ഞോളിയിലെ അനൂപ്, നിഷ ദമ്പതികളുടെ മകള്‍ 5 മാസം പ്രായമായ യാഷികയാണ് മരിച്ചത്.
Read Moreബൈക്ക് അപകടം; ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ മലയാളി യുവാവിനും യുവതിക്കും ദാരുണാന്ത്യം
ബെംഗളൂരു: ഈറോഡിലുണ്ടായ ബൈക്കപകടത്തില്‍ കോതമംഗലം സ്വദേശികളായ യുവാവും യുവതിയും മരിച്ചു. നെല്ലിമറ്റം കുറുങ്കുളം പുതു പറമ്പില്‍ മണിയപ്പന്‍റെ മകൻ മനു (25), വാരപ്പെട്ടി ഇഞ്ചൂർ ഓലിക്കല്‍ സേവ്യറുടെ മകള്‍ ഹണി (24) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ ബ്യൂട്ടിഷനായ മനുവും അധ്യാപികയായ ഹണിയും ബൈക്കില്‍ ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ സേലം എത്തുന്നതിന് 50 കി.മീ മുൻപ് ചീത്തോട് വച്ച് രാവിലെ അഞ്ചോടെ അപകടത്തില്‍പ്പെടുകയായിരുന്നു. മീഡിയനില്‍ ഇടിച്ച് ബൈക്ക് മറിയുകയും റോഡില്‍ വീണ ഇരുവരുടെയും ദേഹത്ത് കൂടെ ബസ് കയറി ഇറങ്ങുകയുമായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ…
Read Moreമകൾ ജീവനൊടുക്കിയതിന് പിന്നാലെ ബന്ധുക്കൾ ഭർത്താവിന്റെ വീടിന് തീയിട്ടു; 2 മരണം
ലക്നൗ: മകള്‍ ജീവനൊടുക്കിയതിനു പിന്നാലെ ഭർതൃ വീട്ടിലെത്തിയ യുവതിയുടെ കുടുംബം വീടിന് തീവച്ചു. ആക്രമണത്തില്‍ ഭർത്താവിന്റെ മാതാപിതാക്കള്‍ മരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. അൻഷിക കേശർവാനി എന്ന യുവതിയാണ് തിങ്കഴാഴ്ച്ച ഭർതൃവീട്ടില്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അൻഷികയുടെ വിവാഹം നടന്നത്. അൻഷികയുടെ മരണവാർത്തയറിഞ്ഞ് അവളുടെ ബന്ധുക്കള്‍ ഭർത്താവിൻ്റെ വീട്ടിലേക്കെത്തുകയായിരുന്നു. സ്ത്രീധനത്തിൻ്റെ പേരില്‍ യുവതിയെ പീഡിപ്പിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഭർതൃ വീട്ടുകാരും അൻഷികയുടെ വീട്ടുകാരും തമ്മില്‍ തർക്കമുണ്ടായി. തർക്കത്തിനിടെ ഭർതൃ വീടിന് യുവതിയുടെ ബന്ധുക്കള്‍ തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ച…
Read Moreകേരളത്തിലേക്കുള്ള ബസ് അപകടത്തിൽപെട്ടു; ഒരു മരണം നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരം. മംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരമൊന്നും നിലവിൽ ലഭ്യമായിട്ടില്ല. കാസര്‍കോട് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടൻ നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദേശീയപാതയിലാണ് അപകടം ഉണ്ടായത്. ഇതേ…
Read Moreബി.എം.ടി.സി. ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു
ബെംഗളൂരു : ഓടിക്കൊണ്ടിരുന്ന ബി.എം.ടി.സി. ബസിന് മുന്നിൽ ചാടിയ യുവാവ് മരിച്ചു. തമിഴ്‌നാട് സ്വദേശി ചേതൻ (35) ആണ് മരിച്ചത്. കാമാക്ഷിപാളയത്തായിരുന്നു സംഭവം. യുവാവ് പെട്ടെന്ന് ബസിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
Read More