പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനിയെ തുടർന്ന് മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്.ടി കോളനിയിലെ കുമാരൻ്റെ മകള്‍ ചിന്നു (3) ആണ് പനി ബാധിച്ച് മരിച്ചത്. കുട്ടി ഇന്ന് രാവിലയോടെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read MoreTag: death
ബെല്ലാരിയിൽ മൂന്ന് തൊഴിലാളികൾ മുങ്ങി മരിച്ചു
ബെംഗളൂരു : ബെല്ലാരിയിലെ ജിൻഡാൽ സ്റ്റീൽ പ്ലാന്റിൽ ജലവിതരണപൈപ്പ് നന്നാക്കുന്നതിനിടെ മൂന്നുതൊഴിലാളികൾ ടാങ്കിൽ മുങ്ങിമരിച്ചു. ഭുവനഹള്ളി സ്വദേശി ജേദപ്പ (35), ചെന്നൈ സ്വദേശി മഹാദേവൻ (39), ബെംഗളൂരു സ്വദേശി സുശാന്ത് (33) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. തകരാറിലായ ജലവിതരണപൈപ്പ് നന്നാക്കുകയായിരുന്നു മൂവരും. പൈപ്പിലുണ്ടായ തടസ്സം നീക്കിയതോടെ അതീവശക്തിയിൽ വെള്ളം പുറത്തേക്ക് തെറിച്ചു. തുടർന്നാണ് അപകടം ഉണ്ടായത്.
Read Moreപടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; 8 പേർക്ക് ദാരുണാന്ത്യം
ചെന്നൈ: ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. 7 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് . അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച എട്ട് പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്.
Read Moreഷവർമ കഴിച്ച് യുവാവ് മരിച്ചു; 5 പേർ ആശുപത്രിയിൽ
മുംബൈ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 19കാരന്‍ മരിച്ചു. പ്രതമേഷ് ഭോക്‌സെ എന്ന യുവാവാണ് മരിച്ചത്. ചിക്കന്‍ ഷവര്‍മയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇത് കഴിച്ച് അഞ്ചുപേര്‍ ആശുപത്രിയിലാണ്. മൻഖുർദിലെ മഹാരാഷ്ട്ര നഗർ ഏരിയയിലാണ് സംഭവം. സ്ഥലത്തെ ഒരു കടയില്‍ നിന്നും ചിക്കന്‍ ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മേയ് 3ന് ആനന്ദ് കാംബ്ലെയും മുഹമ്മദ് അഹമ്മദ് റെസാ ഷെയ്‌ക്കും നടത്തുന്ന കടയില്‍ പ്രതമേഷ് സുഹൃത്തുക്കളോടൊപ്പം ചിക്കൻ ഷവർമ കഴിക്കാൻ പോയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പ്രതമേഷിന് പിറ്റേന്ന് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. കുറച്ചു കഴിയുമ്പോള്‍ ഭേദമാകുമെന്ന് കരുതി യുവാവ് വീട്ടില്‍…
Read Moreഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു
സിഡ്നി: ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരനായ എംടെക് വിദ്യാർഥി കുത്തേറ്റ് മരിച്ചു. ഹരിയാനയിലെ കർണാല്‍ സ്വദേശിയായ നവ്ജീത് സന്ദു(22)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നവ്ജീതിന്‍റെ സഹപാഠികളും ഹരിയാനയിലെ കർണാല്‍ സ്വദേശികളുമായ അഭിജിത്(26), സഹോദരൻ റോബിൻ ഗാർട്ടൻ(27) എന്നിവർക്കായി വിക്‌ടോറിയ പോലീസ് തെരച്ചില്‍ നടത്തിവരികയാണ്. മെല്‍ബണിടുത്ത് ഓർമൊണ്ടിലായിരുന്നു സംഭവം. വീട്ടുവാടകയെച്ചൊല്ലി ഇന്ത്യൻ വിദ്യാർഥികള്‍ക്കിടയിലുണ്ടായ തർക്കം തീർക്കാൻ ഇടപെട്ടപ്പോഴാണ് നവ്ജീതിന് കുത്തേറ്റത്. സംഭവത്തിനുശേഷം മോഷ്‌ടിച്ച ടൊയോട്ട കാറിലാണ് പ്രതികള്‍ മുങ്ങിയത്. ഒന്നര വർഷം മുമ്പാണ് വിദ്യാർഥി വീസയില്‍ നവ്ജീത് ഓസ്ട്രേലിയയിലെത്തിയത്.
Read Moreസുരേഷ് ഗോപി ‘മരിച്ച നിലയിൽ’ പ്രമുഖ മാധ്യമം നൽകിയ റിപ്പോർട്ട് ഇങ്ങനെ!!!
തിരുവനന്തപുരം; സുരേഷ് ഗോപിയെ ദേശീയ മാധ്യമം കോണ്‍ഗ്രസ്സ് നേതാവാക്കി. തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ട പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.പി.കെ ജയകുമാറിന്റെ വാര്‍ത്തയക്കൊപ്പം ടൈംസ് നൗ നല്‍കിയത് നടൻ സുരേഷ് ഗോപിയുടെ ചിത്രം. രണ്ടുദിവസമായി കാണാനില്ലാതിരുന്ന ജയകുമാറിനെ സ്വന്തം വീടിന് പിറകില്‍ കൈകാലുകള്‍ കെട്ടി കത്തിച്ച നിലയിലാണ് കണ്ടെത്തുകയായിരുന്നു. താന്‍ നല്‍കിയ പണം തിരികെ ചോദിച്ചതിന് നങ്കുനേരി കോണ്‍ഗ്രസ് എംഎല്‍എ റൂബി മനോഹരന്‍ ഭീഷണിപ്പെടുത്തുന്നതായി ജയകുമാര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതി നല്‍കിയിരുന്നു.
Read Moreകർണാടക സ്വദേശി വാടക വീട്ടിൽ മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ്
കോഴിക്കോട്:ചിക്കമഗളൂരു സ്വദേശിയായ യുവതിയെ കോഴിക്കോട്ടെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മച്ചഗൊണ്ടനാഹള്ളി സ്വദേശി സുനിതയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് മാസമായി ലോറി ഡ്രൈവറായിരുന്ന ആണ്‍സുഹൃത്തിനൊപ്പം മുക്കം മാമ്പറ്റയിലെ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു സുനിത. ഇയാള്‍ രാവിലെ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ സുനിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി സുനിതയ്ക്ക് വയറുവേദനയുണ്ടായതായി സുഹൃത്ത് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ അസ്വഭാവികതയൊന്നുമില്ലെന്ന് മുക്കം പോലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്…
Read Moreസ്വകാര്യ ബസ് മറിഞ്ഞ് 2 മരണം നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: ഹൊന്നാവർ സുലേമുർക്കി വളവിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുംകൂർ സ്വദേശി ലോകേഷ് (26), ചിക്കബല്ലാപ്പൂർ സ്വദേശി രുദ്രേഷ് (38) എന്നിവരാണ് മരിച്ചത്. ഗൗരിബിദാനൂരിലെ രജനി(30)ക്കാണ് ഒരു കൈ നഷ്‌ടപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തത്. ബാക്കിയുള്ള യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 53 പേർ ഗൗരിബിദാനൂരിൽ നിന്ന് ധർമസ്ഥലയിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു. ഡ്രൈവറുടെ അമിതവേഗം കാരണം ബസ് കൊടുംവളവിൽ മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവർ ഷിമോഗയിലെ ഉഡുപ്പിയിലെ മേഗൻ, ഹൊന്നാവർ ആശുപത്രികളിൽ…
Read More7 മാസം ഗർഭിണിയായ യുവതി ട്രെയിനിൽ നിന്നും വീണ് മരിച്ചു
ചെന്നൈ: ട്രെയിനില്‍ നിന്ന് വീണ് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ-എഗ്മൂർ-കൊല്ലം എക്സ്‌പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത യുവതിയാണ് മരിച്ചത്. ശുചിമുറിയിലേക്ക് നടന്നുപോകവെ യുവതിക്ക് ഛർദിക്കാൻ തോന്നുകയും വാതിലിനരികില്‍ നിന്നും ഛർദിക്കവെ പുറത്തേക്ക് വീഴുകയുമായിരുന്നുവെന്നാണ് വിവരം. വിരുദാചലത്തിനു സമീപമായിരുന്നു അപകടം. സംഭവത്തില്‍ ദക്ഷിണ റെയില്‍വേ അന്വേഷണം തുടങ്ങി. യുവതിയുടെ വളകാപ്പ് ചടങ്ങ് ഇന്ന് നടക്കാനിരിക്കെയായിരുന്നു ദാരുണ സംഭവം.
Read Moreഡ്രൈ ഐസ് കഴിച്ച 3 വയസുകാരൻ മരിച്ചു
ന്യൂഡൽഹി: കല്യാണ വീട്ടില്‍ നിന്ന് ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരൻ മരിച്ചു. അമ്മയോടൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി, അവിടെ ഉണ്ടായിരുന്ന ഡ്രൈ ഐസ്, സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച് കഴിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരുന്നതിനിടെയായിരുന്നു അന്ത്യം. വിവാഹ ചടങ്ങില്‍ അലങ്കാര നിർമിതികള്‍ക്ക് വേണ്ടിയാണ് ഡ്രൈ ഐസ് കൊണ്ടുവന്നത്. വേദിയില്‍ മഞ്ഞ് പോലുള്ള അവസ്ഥ സൃഷ്ടിക്കാൻ ഇത് ഉപയോഗിച്ചിരുന്നു. ഇതിനിടെയാണ് അമ്മയോടൊപ്പം ചടങ്ങിനെത്തിയ ഖുശാന്ത് സാഹു എന്ന കുട്ടി, സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച് ഡ്രൈ ഐസ് കഴിച്ചത്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ…
Read More