ബെംഗളൂരു: 14 ദിവസത്തെ ലോക്ക്ഡൗണിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ ഭാഗമായി നന്ദിനി ബൂത്തുകളുടെ പാൽ വിൽപ്പനയ്ക്കും പ്രവർത്തനത്തിനും ഏർപ്പെടുത്തിയ സമയക്രമത്തിൽ സർക്കാർ വ്യാഴാഴ്ച മാറ്റം അനുവദിച്ചു. പുതിയ ഉത്തരവ് പ്രകാരം പാൽ ബൂത്തുകൾ രാവിലെ 6 മുതൽ രാത്രി 8 വരെ പ്രവർത്തിക്കാൻ അനുവദിക്കും. പഴയ ഉത്തരവ് പ്രകാരം രാവിലെ 6 മുതൽ 10 വരെയുള്ള വിൽപ്പന സമയം വെട്ടിക്കുറച്ചതിന്റെ ഫലമായി നന്ദിനി ബൂത്തിലൂടെ ഉള്ള വിൽപ്പനയെ 27 ശതമാനം ബാധിച്ചതായി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) റിപ്പോർട്ട്ചെയ്തിരുന്നു. സംസ്ഥാനത്തൊട്ടാകെ 1700 ഓളം പാൽ പാർലറുകൾ പ്രവർത്തിക്കുന്നുണ്ട്, ഇതിൽ 1000…
Read MoreTag: Covid curfew bangalore
കർഫ്യൂ നിയമലംഘനം: പോലീസ് 434 വാഹനങ്ങൾ പിടിച്ചെടുത്തു. 19 ഡിഎംഎ കേസുകൾ ഫയൽ ചെയ്തു.
ബെംഗളൂരു: കോവിഡ് വൈറസ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്തുടനീളം പ്രഖ്യാപിച്ച ‘കോവിഡ് കർഫ്യൂ‘ നോട് അനുബന്ധിച്ച് അനാവശ്യമായി പുറത്തിറങ്ങാതെ വീടിനകത്ത് താമസിക്കാൻ ബെംഗളൂരുവിലെ ഭൂരിഭാഗം ആളുകളും തീരുമാനിച്ചിട്ടും, മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ബെംഗളൂരു സിറ്റി പോലീസ് (ബിസിപി) ബുധനാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 434 വാഹനങ്ങളാണ് പിടിച്ചെടുത്തത്. രാവിലെ 10 നും രാത്രി 8 നും ഇടയിൽ നടന്ന പരിശോധനയിൽ 395 ഇരുചക്രവാഹനങ്ങൾ, 22 ത്രീ വീലറുകൾ, 17 ഫോർ വീലറുകൾ എന്നിവ പിടിച്ചെടുത്തു. അതേസമയം, ദുരന്തനിവാരണ നിയമത്തിലെ പ്രസക്തമായവകുപ്പുകൾ പ്രകാരം 19 കേസുകൾ ഇതിനോടകം രജിസ്റ്റർ…
Read Moreഎല്ലാ എഞ്ചിനീയറിംഗ്, ഡിപ്ലോമ പരീക്ഷകളും മാറ്റിവച്ചു
ബെംഗളൂരു: ഏപ്രിൽ 27 ന് രാത്രി 9 മണി മുതൽ 14 ദിവസത്തേക്ക് പ്രാബല്യത്തിൽ വരുന്ന കോവിഡ് കർഫ്യൂ കണക്കിലെടുത്ത് എല്ലാ എഞ്ചിനീയറിംഗ്, ഡിപ്ലോമ പരീക്ഷകളും മാറ്റിവച്ചു. തിങ്കളാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി ഡോ. സി.എൻ അശ്വവത് നാരായണൻ ആണ് ഇക്കാര്യം അറിയിച്ചത്. കൊറോണ കർഫ്യൂ പൂർത്തിയാക്കിയ ശേഷം പുതിയ തീയതികൾ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എഞ്ചിനീയറിംഗ്, ഡിപ്ലോമ കോഴ്സ് പരീക്ഷകൾ വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും (വി.ടി.യു) മാറ്റി വെച്ചു. ഏപ്രിൽ 27 മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതികൾ ഉടൻ പ്രഖ്യാപിക്കുന്നതായിരിക്കും.…
Read More