ബെംഗളൂരു : എസ്ഡിഎം മെഡിക്കൽ കോളേജിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കോളേജിന്റെ 500 മീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കേസുകളുടെ എണ്ണം 182 ആയും ശനിയാഴ്ച പുലർച്ചെ 281 ആയും ഉയർന്നതിനെ തുടർന്നാണ് അതീവ ജാഗ്രതാ നിർദേശം നൽകിയത്. നാലാമത്തെ ബാച്ച് ടെസ്റ്റുകളുടെ ഫലം കാത്തിരിക്കുകയാണ്. കോളേജ് ഓഡിറ്റോറിയത്തിൽ നവംബർ 17, 25 തീയതികളിൽ നടന്ന രണ്ട് പരിപാടികളിലും 19ന് നടന്ന വിവാഹ ചടങ്ങുകളിലും പങ്കെടുക്കുന്നവരോട് കോവിഡ് 19 പരിശോധനയ്ക്ക്…
Read MoreTag: Covid cluster in bangalore
റെസിഡൻഷ്യൽ സ്കൂളിലെ 60 വിദ്യാർത്ഥികൾക്ക് കോവിഡ്
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്കടുത്തുള്ള ഒരു റെസിഡൻഷ്യൽ സ്കൂളിൽ 60-ലധികം പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ശ്രീ ചൈതന്യ ഗേൾസ് റെസിഡൻഷ്യൽ സ്കൂളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഏകദേശം 58 വിദ്യാർത്ഥികൾ ഹോസ്റ്റലിന്റെ പരിസരത്ത് തന്നെ ക്വാറന്റൈനിലാണ്. ഒരു വിദ്യാർത്ഥി ഹോം ക്വാറന്റൈനിലാണെന്നും ഒരാൾ കടുത്ത പനിയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പറയുന്നു. കേസുകൾ പുറത്തുവന്നതോടെ സ്കൂൾ താൽക്കാലികമായി അടച്ചു. “ഞായറാഴ്ച സ്കൂളിലെ ഒരു പെൺകുട്ടിക്ക് പനിയും ഛർദ്ദിയും വയറിളക്കവും ഉണ്ടായിരുന്നു. പെൺകുട്ടി ബെല്ലാരി സ്വദേശിയാണ്. ഞങ്ങൾ ടെസ്റ്റ് നടത്തിയപ്പോൾ കുട്ടിക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു, ഞങ്ങൾ കുട്ടിയെ ബൗറിംഗ്…
Read More