കോവിഡ്-19 ക്ലസ്റ്റർ: ധാർവാഡ് കോളേജിന് സമീപമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു

ബെംഗളൂരു : എസ്ഡിഎം മെഡിക്കൽ കോളേജിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കോളേജിന്റെ 500 മീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച കേസുകളുടെ എണ്ണം 182 ആയും ശനിയാഴ്ച പുലർച്ചെ 281 ആയും ഉയർന്നതിനെ തുടർന്നാണ് അതീവ ജാഗ്രതാ നിർദേശം നൽകിയത്. നാലാമത്തെ ബാച്ച് ടെസ്റ്റുകളുടെ ഫലം കാത്തിരിക്കുകയാണ്.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

കോളേജ് ഓഡിറ്റോറിയത്തിൽ നവംബർ 17, 25 തീയതികളിൽ നടന്ന രണ്ട് പരിപാടികളിലും 19ന് നടന്ന വിവാഹ ചടങ്ങുകളിലും പങ്കെടുക്കുന്നവരോട് കോവിഡ് 19 പരിശോധനയ്ക്ക് വിധേയരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കമ്മീഷണർ നിതേഷ് പാട്ടീൽ അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ പതിനൊന്നം നാൾ കേരള മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts