ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനവും ഘോഷയാത്രയും നടക്കുന്നതിനാൽ ശനിയാഴ്ച മുതൽ തിങ്കൾ വരെ നഗരത്തിന്റെ കിഴക്ക്, വടക്ക്, വടക്ക്-കിഴക്ക് ഭാഗങ്ങളിൽ മദ്യവിൽപ്പന നിരോധിച്ചതായി അധികൃതർ അറിയിച്ചു. ഘോഷയാത്രയ്ക്കിടയിലും നിമജ്ജന സമയത്തും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടിയെന്ന നിലയിളാണ് മദ്യവിൽപന നിരോധിച്ചുകൊണ്ട് ബെംഗളൂരു പോലീസ് കമ്മീഷണർ സിഎച്ച് പ്രതാപ് റെഡ്ഡി മൂന്ന് വ്യത്യസ്ത ഉത്തരവുകൾ പുറപ്പെടുവിച്ചത്. ചിന്നപ്പയിൽ അമ്പതോളം വിഗ്രഹങ്ങൾ ഘോഷയാത്രയായി പുറത്തെടുക്കുന്നതിനാൽ ജെസി നഗർ, ആർടി നഗർ, ഹെബ്ബാള്, സഞ്ജയനഗർ, ഡിജെ ഹള്ളി, ഭാരതിനഗർ, പുലകേശിനഗർ പൊലീസ് സ്റ്റേഷൻ പരിധികളിൽ ശനിയാഴ്ച രാവിലെ…
Read More