തിരുവനന്തപുരം: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ഷുഹൈബിനെ വധിച്ച കേസിന്റെ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍. കോടതി പറഞ്ഞാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സിബിഐ അഭിഭാഷകന് കോടതിയെ ബോധിപ്പിച്ചു. കേസ് ഡയറി അടക്കമുള്ള കാര്യങ്ങള്‍ സിബിഐക്ക് ഇപ്പോള്‍ പരിശോധിക്കാന്‍ കഴിയില്ല. കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് അറിയില്ലെന്നും സിബിഐ പറഞ്ഞു. അതേസമയം, സിബിഐ അന്വേഷണം സിംഗിള്‍ ബെഞ്ചിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സ്റ്റേറ്റ് അറ്റോര്‍ണി കെ. വി. സോഹന്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി…
Read MoreTag: CBI
കാര്‍ത്തി ചിദംബരത്തെ ഇന്ന് വീണ്ടും സിബിഐ കോടതിയിൽ ഹാജരാക്കും.
ന്യൂഡല്‍ഹി: ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ ഇന്ന് വീണ്ടും സിബിഐ കോടതിയിൽ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിന് കാര്‍ത്തിയെ 15 ദിവസത്ത കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെടും. ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഒരു ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ഐഎൻ.എക്സ് മീഡിയ കമ്പനിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണം ധനമന്ത്രിയായിരുന്ന പി ചിദംബരത്തെ സ്വാധീനിച്ച് അട്ടിമറിക്കാൻ 10 ലക്ഷംരൂപ കോഴ വാങ്ങിയെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരായ കേസ്. അതേസമയം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും കാര്‍ത്തി ചിദംബരം കോടതിയിൽ വാദിക്കും.
Read More