ബെംഗളൂരു : വടക്കൻ ബെംഗളൂരുവിൽ ബാത്ത്റൂമിലെ ഗീസറിൽ നിന്ന് കാർബൺ മോണോക്സൈഡ് ചോർന്നതിനെത്തുടർന്ന് ശ്വാസംമുട്ടി അമ്മയും ഏഴുവയസ്സുള്ള മകളും മരിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ മംഗള (35), മകൾ ഒന്നാം ക്ലാസ് വിദ്യാർഥിനി ഗൗതമി എൻ എന്നിവരെയാണ് ചിക്കബാനാവരയിലെ വീട്ടിൽ ശനിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി ഫോൺ കോളുകൾക്ക് മറുപടി നൽകാത്തതിനെ തുടർന്ന് ഭർത്താവ് വീട്ടുടമസ്ഥനെ വിവരം അറിയിക്കുകയും ഉടമസ്ഥൻ നടത്തിയ തിരച്ചിലിൽ ആണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് നരസിംഹമൂർത്തി ഫാബ്രിക്കേഷൻ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഭാര്യയുമായി ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചത്.…
Read More