ശ്രീരംഗപട്ടണ ബൈപാസ് 30 ന് തുറക്കും

ബെംഗളൂരു: മൈസൂരു – ബെംഗളൂരു ദേശീയപാത വീതികൂട്ടലിന്റെ ഭാഗമായി നിർമാണം പൂർത്തിയായ ശ്രീരംഗപട്ടണ ബൈപാസ് ഈ മാസം 30ന് തുറക്കും. മൈസൂരു എം പി പ്രതാപ് സിംഹയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബൈപാസും ശ്രീരംഗപട്ടണയിൽ സ്ഥാപിച്ച ടോൾബൂത്തും അദ്ദേഹം സന്ദർശിച്ചു. 117 കിലോമീറ്റർ നീളമുള്ള മൈസൂരു – ബെംഗളൂരു ദേശീയപാത 2 ഘട്ടമായാണ് നിർമാണം പൂർത്തിയാക്കുക. ഡിസംബർ അവസാനത്തോടെ പാത പൂർണമായും ഗതാഗതത്തിന് തുറന്ന് കൊടുക്കും

Read More
Click Here to Follow Us